നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കൂടുതല്‍ സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കൂടുതല്‍ സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആത്മവിശ്വാസത്തിന് മതിയായ കാരണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. പത്ത് വര്‍ഷത്തെ ഭരണം ജനം വിലയിരുത്തുമെന്നും ജനങ്ങളാണ് ഇടതുപക്ഷത്തിന്റെ കനഗോലുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ പൊതുവായ സ്ഥിതി എല്‍ഡിഎഫിന് ആത്മവിശ്വാസം പകരുന്ന ഒന്നാണ്. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അതിന്റേതായ പ്രശ്‌നങ്ങളുണ്ട്. അതി വിശദമായി പരിശോധിച്ചു നോക്കിയാല്‍ പ്രത്യേകമായ അവസ്ഥയാണെന്ന് മനസിലാകും. നിയമസഭാ തിരഞ്ഞെടുപ്പില്‍ നാടിന്റെ അനുഭവം വെച്ചായിരിക്കും ജനങ്ങള്‍ വിധിയെഴുതുക. കഴിഞ്ഞ 10 വര്‍ഷക്കാലത്തെ അനുഭവം ആളുകള്‍ വിലയിരുത്തുമ്പോള്‍ 10 വര്‍ഷം മുന്‍പുള്ള കേരളത്തിന്റെ അവസ്ഥ സ്വാഭാവികമായും അവരുടെ മനസിലേക്ക് വരും. ആ താരതമ്യം വലിയ തോതില്‍ സ്വാധീനിക്കും. അത് പരിശോധിക്കുന്ന ഏതൊരാള്‍ക്കും എല്‍ഡിഎഫിന്റെ ഗ്രാഫ് വലിയ തോതില്‍ ഉയരുന്നതിന് ഇടയാക്കുമെന്ന് കാണാന്‍ സാധിക്കും – അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരിചയം നടിച്ചെത്തിയ ആൾ വെള്ളംചോദിച്ച് വീട്ടിൽ കയറി മോഷണം ; 4 പവനും രണ്ടരലക്ഷവും...

0
കക്കോടി : കുരുവട്ടൂർ മച്ചക്കുളത്ത് വീട്ടിൽ പട്ടാപ്പകൽനടന്ന മോഷണത്തിൽ നാലുപവനും രണ്ടരലക്ഷം...

സംസ്ഥാനത്ത് ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മീഷന്റെ അനുമതി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങുന്നതിന് റെഗുലേറ്ററി കമ്മീഷന്‍ അനുമതി...

വൈദ്യുതി ബോർഡിന്റെ ഓഹരികൾ വിൽക്കില്ല ; സംസ്ഥാനത്തിന് നഷ്ടം 8,000 കോടി, കേന്ദ്ര നിർദേശം...

0
കൊച്ചി : സംസ്ഥാന വൈദ്യുതിബോർഡിന്റെ ഓഹരികൾ വിൽക്കാനുള്ള കേന്ദ്രനിർദേശം കേരളം തള്ളി....

ഗൾഫ്​ രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്​ച ചർച്ച ; ഹോർമുസ്​ തുറക്കാൻ വഴിയൊരുങ്ങുമോ

0
മസ്കത്ത്​: സംഘർഷാത്​മകമായി തുടരുന്ന പശ്​ചിമേഷ്യൻ സാഹചര്യത്തിനിടയിലും പുത്തൻ പ്രതീക്ഷയുമായി ഗൾഫ്​ രാജ്യങ്ങളും...