കൊലപാതകങ്ങളില്‍ പോലീസ് കര്‍ശന നടപടി സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് കൊലപാതക – അക്രമ സംഭവങ്ങള്‍ വര്‍ധിച്ചു വരുന്നതായുള്ള ആരോപണം വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 6 രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നതെന്നും 92 പ്രതികളില്‍ 72 പേരെ അറസ്റ്റ് ചെയ്തുവെന്നും മുഖ്യമന്ത്രി അറിയിച്ചു .യുഡിഎഫ് കാലത്ത് 35 രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നതെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

കിഴക്കമ്പലത്തെ ദീപുവിന്റെ മരണത്തില്‍ പ്രതികളെ പിടികൂടി റിമാന്റ് ചെയ്തു.സംഭവത്തില്‍ അന്വേഷണം നടന്നു വരികയാണ്. കണ്ണൂര്‍ ഹരിദാസിന്റെ കൊലപാതകത്തില്‍ 4 പ്രതികളെ അറസ്റ്റ് ചെയ്തു. കോട്ടയം ഈസ്റ്റ് ഷാന്‍ബാബു കൊലക്കേസില്‍ ഒന്നും രണ്ടും പ്രതിക്കെതിരെ കാപ്പ ചുമത്തി. ഗുണ്ടാ ആക്രമണം തടയാന്‍ ആവശ്യമായ നടപടി പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഗുണ്ടകളെയും സാമൂഹ്യ വിരുദ്ധരെയും പിടികൂടാന്‍ ഓപ്പറേഷന്‍ കാവല്‍ നടപ്പാക്കി വരുന്നുണ്ട്. ഓപ്പറേഷന്‍ കാവല്‍ പദ്ധതി പ്രകാരം 904 പേര്‍ക്കെതിരേ ക്രിമിനല്‍ നടപടി സ്വീകരിച്ചു. 64 പേര്‍ക്കെതിരെ കാപ്പ ചുമത്തി. 1457 പേരെ അറസ്റ്റ് ചെയ്തു. കേരളത്തില്‍ ക്രമസമാധാന തകര്‍ച്ചയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...

‘ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ നൽകരുത്’ ; കേന്ദ്ര സർക്കാരിന് നിർദേശം നൽകി സുപ്രീംകോടതി

0
ന്യൂഡൽഹി : ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന ഉത്തരവ് പരീക്ഷണാടിസ്ഥാനത്തിൽ...

കണ്ണൂരിലെ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുടുങ്ങി

0
കണ്ണൂർ: കണ്ണൂരിൽ പന്നിക്കെണിയിൽ പുലി കുടുങ്ങി. കണ്ണൂർ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ...

ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കുള്ള അലവൻസ് ഇരട്ടിയാക്കി സർക്കാർ

0
തിരുവനന്തപുരം : ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിവന്നിരുന്ന അലവൻസ്...