കുടകില്‍ സുഹൃത്തുക്കളായ രണ്ട് മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

മൈസൂരു : കുടകില്‍ സുഹൃത്തുക്കളായ രണ്ട് മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ എസ്റ്റേറ്റിലെ തൊഴിലാളിയായ പൗലോസ്, സുഹൃത്ത് സുകുമാര്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മടിക്കേരി താലൂക്കിലെ നാപൊക്ലുവിലുള്ള ചേലവാര ഗ്രാമത്തിലെ എസ്റ്റേറ്റിലാണ് സംഭവം. ഞായറാഴ്ച രാവിലെ സുകുമാറിനെ പൗലോസിന്റെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നാലെ പൗലോസിനെ മരത്തില്‍ തൂങ്ങിമരിച്ചനിലയിലും കണ്ടു. സ്വാഭാവിക മരണമാണ് സുകുമാറിന്റേതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്നുള്ള പരിഭ്രാന്തി കാരണം പൗലോസ് ജീവനൊടുക്കിയതാണെന്നും പോലീസ് പറയുന്നു. മൃതദേഹങ്ങള്‍ മടിക്കേരി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നാപൊക്ലു പോലീസ് കേസെടുത്തു. കേരളത്തില്‍നിന്ന് ഇവരുടെ ബന്ധുക്കള്‍ എത്താത്തതിനാല്‍ മറ്റുവിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. വര്‍ഷങ്ങളായി ഇരുവരും കുടകില്‍ കൂലിത്തൊഴിലാളികളായി ജോലി ചെയ്യുന്നവരാണ്. അടുത്തിടെയാണ് പി.ഗണപതി എന്നയാളുടെ എസ്റ്റേറ്റില്‍ പൗലോസ് ജോലിക്ക് കയറിയത്. എസ്റ്റേറ്റിലെ ലയത്തിലായിരുന്നു താമസം. ശനിയാഴ്ച രാത്രി പൗലോസ് സുഹൃത്തായ സുകുമാറിനെ തന്റെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തുകയും ഇരുവരും ചേര്‍ന്ന് മദ്യപിക്കുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മന്ദമരുതി – വെച്ചൂച്ചിറ റോഡിൽ മാലിന്യം തള്ളുന്നു

0
റാന്നി : മന്ദമരുതിയിലെ ജനവാസ മേഖലയോട് ചേർന്ന് സാമൂഹ്യ വിരുദ്ധർ വ്യാപകമായി...

ആകാശത്തിൽ വട്ടമിട്ട് പറന്നത് പത്ത് സെക്കന്റോളം, നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ നിലത്തിറക്കാതെ മടങ്ങി

0
നിലയ്ക്കൽ: ശബരിമല നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ പത്ത് സെക്കന്റോളം...

തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും കാണിച്ച് റാപ്പർ വേടൻ പരാതി നൽകി

0
കൊച്ചി: തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും കാണിച്ച് റാപ്പർ...

സപ്ലൈക്കോ ഓണം ഫെസ്റ്റ് : കോന്നി താലൂക്ക് ഫെയറിന് തുടക്കമായി

0
കോന്നി : സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കോന്നി...