ഹോസ്റ്റലില്‍ നിന്ന് ഭക്ഷണം കഴിച്ച 30 വിദ്യാര്‍ത്ഥിനികള്‍ക്ക് ഭക്ഷ്യ വിഷബാധ

For full experience, Download our mobile application:
Get it on Google Play

ആന്ധ്ര : ചിറ്റൂര്‍ ജില്ലയിലെ ഹോസ്റ്റലില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച 30 വിദ്യാര്‍ത്ഥിനികളെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിറ്റൂര്‍ ജില്ലയിലെ കുപ്പം നഗരസഭയിലെ അക്ക മഹാദേവി ഹോസ്റ്റലിലാണ് സംഭവം. ഉച്ചഭക്ഷണം കഴിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്ന് സംശയിക്കുന്നു. ഇതേ കുപ്പം നഗരസഭയിലെ ദ്രാവിഡ സര്‍വകലാശാലയുടെ ഭാഗമാണ് ഹോസ്റ്റല്‍. ആന്ധ്രാപ്രദേശിലെ പ്രതിപക്ഷ നേതാവും തെലുങ്കുദേശം പാര്‍ട്ടി (ടി.ഡി.പി) അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവിന്റെ മണ്ഡലമാണ് കുപ്പം.

30 വിദ്യാര്‍ത്ഥികളെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 17 വിദ്യാര്‍ത്ഥികളെ പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന എഡിജിപി എം.ആര്‍ അജിത്കുമാറിന്റെ വാദങ്ങള്‍ സര്‍ക്കാര്‍ തള്ളി

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി...

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം വീണ്ടും ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം വീണ്ടും ഉന്നയിച്ച്...

സമൂഹമാധ്യമത്തിൽ പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന പരാതി ; മേക്കപ്പ് ആർടിസ്റ്റ് ജാൻമണി ദാസ് അറസ്റ്റിൽ

0
കോഴിക്കോട് : സിജെപി പ്രക്ഷോഭം നടക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമൂഹമാധ്യമത്തിലൂടെ...

ധാതുഖനന ഭേദഗതി നിയമത്തില്‍ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍

0
തിരുവനന്തപുരം: ധാതുഖനന ഭേദഗതി നിയമത്തില്‍ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍....