സ്കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അമിതഭാരം എടുക്കുന്നത് മൂലം രോഗികളാകുന്ന കുട്ടികളുണ്ട്. ഭാരം കുറയ്ക്കാന്‍ സര്‍ക്കാര്‍ സ്കൂളുകള്‍ നടപടിയെടുത്തിട്ടുണ്ട്. ചില സ്കൂളുകള്‍ അത് നടപ്പാക്കിയിട്ടില്ല. കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന കുട്ടികള്‍ക്ക് സംരക്ഷണവും പുനരധിവാസവും ഉറപ്പ് വരുത്തണം. കുട്ടികളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പു വരുത്തുക. ശാരീരികമായോ മാനസികമായോ കുട്ടികള്‍ ചൂഷണം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഉറ്റവരോ ഉടയവരോ കുട്ടികളെ ചൂഷണം ചെയ്താലും നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സ്ഥിരം കുറ്റവാളികള്‍ ആണെങ്കിലും അവര്‍ കുട്ടികളാണെന്ന ബോധം ഉണ്ടാകണം. കാലത്തിന് ഒപ്പം മുന്നേറാന്‍ കുട്ടികളെ പ്രാപ്തരാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. കുട്ടികള്‍ക്കായി കാവല്‍, കാവല്‍ പ്ലസ് തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കി വരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴയിൽ സ്വദേശ് ദർശൻ 2.0 പദ്ധതി നടപ്പാക്കിയതിൽ വീഴ്ച ; സുരേഷ് ഗോപി

0
ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി...

നിശ്ചയിച്ച വിവാഹത്തിൽ തർക്കം ; യുവതി തൂങ്ങിമരിച്ച നിലയിൽ

0
അരൂർ : നിശ്ചയിച്ച വിവാഹവുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് ഐ.ടി. ഉദ്യോഗസ്ഥയെ...

എംപിയുടെ മകൻ ഓടിച്ച ആഡംബര കാറിടിച്ച് യുവതി മരിച്ചു

0
ഹൈദരാബാദ്: രാജ്യസഭാ എംപിയുടെ മകൻ ഓടിച്ച ആഡംബര കാറിടിച്ച് യുവതി മരിച്ചു....

തദ്ദേശസ്ഥാപനങ്ങളുടെ പരിപാടിയിൽ പങ്കെടുക്കാൻ കുടുംബശ്രീ അംഗങ്ങളെ നിർബന്ധിക്കേണ്ടതില്ല ; മന്ത്രി കെ എം ഷാജി

0
ആലപ്പുഴ : പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവ സംഘടിപ്പിക്കുന്ന പരിപാടികളിൽ കുടുംബശ്രീ...