നെല്ല് സംഭരണത്തിലെ കുടിശിക തീർക്കാൻ മുഖ്യമന്ത്രി ഇടപെടുന്നു ; നാളെ യോഗം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നെല്ല് സംഭരണത്തിലെ കുടിശിക തീർക്കാൻ മുഖ്യമന്ത്രി ഇടപെടുന്നു. വായ്പയെടുത്ത് സംഭരണ കുടിശിക തീർക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ നാളെ യോഗം വിളിച്ചു. വായ്പയെടുത്ത് സംഭരണ കുടിശിക തീർക്കുന്നതിനായാണ് യോഗം വിളിച്ചിരിക്കുന്നത്. ഭക്ഷ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന യോ​ഗത്തിൽ മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കും. മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോ​ഗം നടക്കുന്നത്. നാളെ രാവിലെ 10 മണിക്കാണ് യോ​ഗം നടക്കുക. പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്ന് 500 കോടി രൂപ വായ്പയെടുക്കും. നെൽ കർഷകർക്ക് നെല്ല് സംഭരിച്ച ഇനത്തിൽ 500 കോടിയോളം രൂപയാണ് കുടിശ്ശിക ഉള്ളത്.

കുടിശിക തീർത്തശേഷം സംഭരണ വില നൽകുന്നതിന് കേരള ബാങ്കിനെ ചുമതലപ്പെടുത്താൻ ധാരണ. നെല്ല് സംഭരണത്തിലെ കുടിശ്ശിക നൽകാത്തത് സംസ്ഥാന സർക്കാരിന് വലിയ തലവേദനയായി മാറിയിരുന്നു. കുറേക്കാലമായി ഇക്കാര്യത്തിൽ സർക്കാർ പ്രതിസന്ധിയിലായിരുന്നു. തിരഞ്ഞെടുപ്പ് കാലം അടുത്തതോടെ ഇക്കാര്യത്തിൽ സവിശേഷമായ ശ്രദ്ധ പുലർത്തിയില്ലെങ്കിൽ രാഷ്ട്രീയ തിരിച്ചടി ഉണ്ടാകുമെന്ന് സർക്കാർ കരുതുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി വിഷയത്തിൽ നേരിട്ട് ഇടപെടുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർ എസ് എസിന് വേണ്ടി അടിമപ്പണിയെടുക്കുന്ന സംഘിയാണ് റോജി എം ജോണെന്ന് പി എസ്...

0
തിരുവനന്തപുരം: ആർ എസ് എസിന് വേണ്ടി അടിമപ്പണിയെടുക്കുന്ന സംഘിയാണ് റോജി എം...

ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് കൊണ്ടോട്ടി ആർടിഒ ഓഫീസിലേക്ക് മാർച്ച് നടത്തിയ ഡിവൈഎഫ്ഐ...

0
മലപ്പുറം: വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ...

സോളിഡ് സ്റ്റേറ്റ് ബാറ്ററികൾ വിപണിയിൽ എത്തിക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളുമായി ടൊയോട്ട

0
നിലവിലെ ലിഥിയം അയോൺ ബാറ്ററികൾക്ക് പകരം ഒറ്റ ചാർജിൽ ആയിരത്തിലധികം കിലോമീറ്റർ...

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് ഡോക്ടർ മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടർക്ക് നിർബന്ധിത അവധി

0
കൊല്ലം: കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് ഡോക്ടർ മോശമായി പെരുമാറിയ...