മുഖ്യമന്ത്രിയുടെ മൂകാംബിക സന്ദർശനം : ‘താൻ പറയാത്ത കാര്യങ്ങൾക്കാണ് മുഖ്യമന്ത്രി പ്രതികരിച്ചത്’ ; എംഎ ബേബി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : മൂകാംബിക ക്ഷേത്രസന്ദർശനവുമായി ബന്ധപ്പെട്ട് താൻ പറയാത്ത കാര്യങ്ങൾക്ക് എന്ത് അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ മറുപടി പറഞ്ഞതെന്ന് സി.പി.എം. ജനറൽസെക്രട്ടറി എം.എ. ബേബി. തങ്ങൾ ആരുടെയും വിശ്വാസത്തിനെതിരല്ല. ക്ഷേത്രത്തിൽ പോവുന്നതിന് സി.പി.എം എതിരാണെന്ന പ്രചാരണമുണ്ടാകുന്നുവെന്നും ബേബി പറഞ്ഞു. വിഴിഞ്ഞം ഓഹരിക്കൈമാറ്റ വിവാദവുമായി ബന്ധപ്പെട്ട് പ്രതികരിക്കവേ, വി.ഡി. സതീശന്റെ ചാർട്ടേഡ് വിമാനത്തിലുള്ള മംഗലുരു യാത്രയെക്കുറിച്ച് ബേബി കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ പ്രതികരിച്ചിരുന്നു.’മുൻകൂട്ടി പ്രഖ്യാപിക്കാതെ സ്‌പെഷ്യൽ എയർക്രാഫ്റ്റിൽ യാത്ര നടന്ന വിവരം നിങ്ങൾക്കെല്ലാമറിയാമല്ലോ. മംഗലൂരുവിലേക്കാണ് വി.ഡി. സതീശൻ പോയത്. അവിടെ അദ്ദേഹം പലരുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

ഇതുവരെയും അതിലൊരു തൃപ്തികരമായ വിശദീകരണം അദ്ദേഹം നൽകിയിട്ടില്ല. അതിന്റെ ദുരൂഹത ഇതുവരെയും അദ്ദേഹത്തിന് നീക്കാനായിട്ടില്ല. വ്യക്തിപരമായ സന്ദർശനമെന്നാണ് അദ്ദേഹം പറയുന്നത്. രാഷ്ട്രീയനേതാക്കൾ ഗൃഹപ്രവേശത്തിനും വിവാഹവിരുന്നിനുമൊക്കെ പോകുന്നത് സ്വാഭാവികമാണ്. അതവർ വെളിപ്പെടുത്താറുമുണ്ട്. പക്ഷേ, ഇവിടെ അദ്ദേഹം ഇപ്പോഴും അതൊരു നിഗൂഢതയാക്കി െവച്ചിരിക്കുകയാണ്. എനിക്കിതിൽ കൂടുതൽ പറയാനാവില്ലെങ്കിലും ചില കാര്യങ്ങൾ വെളിപ്പെടാനുണ്ടെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്’. എന്ന അദ്ദേഹം പറഞ്ഞു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്ത്രീകളെ കുഴിച്ചുമൂടണമെന്നത് ഇസ്ലാമിക നിലപാടല്ല ; വിശദീകരണവുമായി കാന്തപുരം

0
തൃശൂര്‍: സ്ത്രീവിരുദ്ധ പ്രസ്താവന വിവാദമായതിന് പിന്നാലെ വിശദീകരണവുമായി സമസ്ത എ പി...

എഫിആർഎ ഭേദഗതി ബിൽ പരിശോധിക്കാൻ സംയുക്ത പാർലമെന്ററി സമിതി; അധ്യക്ഷനായി സഞ്ജയ് ജയ്സ്വാൾ

0
ന്യൂഡൽഹി: എഫ്സിആർഎ നിയമഭേദ​ഗതി ബില്ലിൽ പാർലമെന്റ് സംയുക്ത സമിതി രൂപീകരിച്ചു. ബിഹാറിൽനിന്നുള്ള...

അമേരിക്കയിൽ നിന്ന് സ്വർണം മാറ്റി നെതർലാൻഡ്സ് ; ആഗോള രാഷ്ട്രീയ സാഹചര്യം കാരണമെന്ന് ഡച്ച്...

0
ദി ഹേഗ്: ആഗോളതലത്തിൽ രാഷ്ട്രീയ അസ്ഥിരതയും അനിശ്ചിതത്വങ്ങളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ,...

കല്ലമ്പലത്ത് കിണറ്റിൽ നിന്ന് മൂന്ന് യുവാക്കൾക്ക് ഗുരുതരമായ പൊള്ളലേറ്റു

0
തിരുവനന്തപുരം: കല്ലമ്പലത്ത് കിണറ്റിൽ നിന്ന് മൂന്ന് യുവാക്കൾക്ക് ഗുരുതരമായ പൊള്ളലേറ്റു. കിണർ...