വി എസ് അച്യുതാനന്ദന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : 100 പിറന്നാള്‍ ആഘോഷിക്കുന്ന വി എസ് അച്യുതാനന്ദന് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഎസിന്‍റെ ചിരിക്കുന്ന പഴയ ഫോട്ടോ ആശംസയ്‌ക്കൊപ്പം മുഖ്യമന്ത്രി ഫേസ്ബുക്കില്‍ പങ്കുവച്ചു. നൂറാം ജന്മദിനം ആഘോഷിക്കുന്ന പ്രിയസഖാവ് വി.എസ്സിന് ഹൃദയം നിറഞ്ഞ ആശംസകള്‍ എന്നാണ് മുഖ്യമന്ത്രി കുറിച്ചത്. ചികിത്സയിലും വിശ്രമത്തിലും കഴിയുന്ന വി എസ് കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ഇന്ന് 100 ആം ജന്മദിനം ആഘോഷിക്കുന്നത്. സന്ദര്‍ശനത്തിന് നിയന്ത്രണമുളളതിനാല്‍ ഫോണിലൂടെയാണ് നേതാക്കളും സ്‌നേഹിതരും വി എസിന് ആശംസകള്‍ നേരുന്നത്.

ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം കഴിഞ്ഞ 3 വര്‍ഷമായി പൂര്‍ണ വിശ്രമത്തിലാണ് വി എസ് എന്ന കേരളത്തിന്‍റെ വിപ്ലവ പ്രതീകം. മകന്‍ വി എ അരുണ്‍കുമാറിന്‍റെ തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്ലിലെ വീട്ടില്‍ ഡോക്ടര്‍മാരുടെ സമ്പൂര്‍ണ പരിചരണത്തിലാണ് അദ്ദേഹം. പൊതുരംഗത്ത് സജീവമല്ലെങ്കിലും രാഷ്ട്രീയ സ്പന്ദനങ്ങള്‍ വി എസ് ഇപ്പോഴും ശ്രദ്ധിക്കുന്നുണ്ടെന്ന് മകന്‍ അരുണ്‍കുമാര്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഐഎഎസ് തലത്തിൽ വൻ മാറ്റം ; എൻ. പ്രശാന്തിനും ശ്രീറാമിനും പുതിയ ചുമതലകൾ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് അഴിച്ചുപണി. എന്‍ പ്രശാന്ത് ഐഎഎസിന്...

ലോകകപ്പ് സെമിക്കിടയിലെ വൈദ്യുതി മുടക്കം; കെഎസ്ഇബി ഓഫീസ് ആക്രമിച്ച അഞ്ച് പ്രതികൾ അറസ്റ്റിൽ

0
തൃശൂര്‍: മാള കെഎസ്ഇബി ഓഫീസ് ആക്രമിച്ച കേസില്‍ അഞ്ച് പ്രതികള്‍ അറസ്റ്റില്‍....

നവകേരള യാത്ര മർദ്ദനക്കേസ് അട്ടിമറി ശ്രമം; എം.ആർ. അജിത് കുമാറിന്റെ പേര് പരാമർശിച്ച് എസ്‌ഐടി...

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാൻ...

പശ്ചിമേഷ്യയിലെ സംഘർഷം; കൊച്ചി–ഗൾഫ് എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ പുനഃക്രമീകരിച്ചു

0
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ്‌...