മദ്യപിച്ച് വാഹനമോടിച്ചവരെ പിടികൂടാനുള്ള ക്വാട്ട തികയ്ക്കാത്ത എഎസ്ഐക്കെതിരെ വകുപ്പു തല നടപടിക്ക് സാധ്യത

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : മദ്യപിച്ച് വാഹനമോടിച്ചവരെ പിടികൂടാനുള്ള ക്വാട്ട തികയ്ക്കാത്ത എഎസ്ഐക്കെതിരെ വകുപ്പു തല നടപടിക്ക് സാധ്യത. തൃശ്ശൂര്‍ കൺട്രോൾ റൂം സി.ഐ നൽകിയ കാരണം കാണിക്കൽ നോട്ടീസ് പുറത്ത് പ്രചരിപ്പിച്ചെന്ന് കാണിച്ചാവും പോലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പു തല നടപടി എടുക്കുക. സി.ഐ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് എഎസ്ഐ മോഹനകുമാരൻ ഇന്ന് മറുപടി നൽകിയേക്കും.

കഴിഞ്ഞ പതിനാലിനാണ് മദ്യപിച്ച് വാഹനമോടിക്കുന്ന രണ്ട് പേരെയെങ്കിലും പിടികൂടാൻ പോലീസ് ഉദ്യോഗസ്ഥന് തൃശൂർ സിറ്റി കൺട്രോൾ റൂം സി ഐ ക്വാട്ട നിശ്ചയിച്ച് നൽകിയത്. ഒരാളെ മാത്രം പിടികൂടിയ മോഹനകുമാരന് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. കുറഞ്ഞത് രണ്ട് പേരെയെങ്കിലും പിടികൂടാനാവാത്തത് കൃത്യവിലോപവും അച്ചടക്ക ലംഘനവുമെന്നാണ് കാരണം കാണിക്കൽ നോട്ടീസിൽ പറഞ്ഞിരുന്നത്.

48 മണിക്കൂറിനുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ തുടർ നടപടി സ്വീകരിക്കുമെന്നു കൺട്രോൾ റൂം സി ഐ ശൈലേഷ് കുമാർ കാരണം കാണിക്കൽ നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിരുന്നു. കാരണം കാണിക്കൽ നോട്ടീസ് പുറത്തായതോടെ സംഭവം വിവാദമായെങ്കിലും നോട്ടീസ് പുറത്തുവിട്ടത് അച്ചടക്ക ലംഘനമാണെന്ന നിലപാടിലാണ് ഉന്നത ഉദ്യോഗസ്ഥർ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...