സിഎംഎഫ്ആർഐക്ക് കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ ക്ഷേത്രീയ രാജ്ഭാഷാ പുരസ്‌കാരം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഭരണനിർവഹണങ്ങളിലും പ്രസിദ്ധീകരണങ്ങളിലും ഹിന്ദി ഭാഷ മികച്ച രീതിയിൽ നടപ്പിലാക്കിയതിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ക്ഷേത്രീയ രാജ്ഭാഷാ പുരസ്‌കാരം കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന് (സിഎംഎഫ്ആർഐ) ലഭിച്ചു. ദക്ഷിണ, ദക്ഷിണ-പശ്ചിമ മേഖലകളിലെ വിവിധ മന്ത്രാലയങ്ങൾക്ക് കീഴിലെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ വിഭാഗത്തിലാണ് സിഎംഎഫ്ആർഐക്ക് പുരസ്‌കാരം ലഭിച്ചത്. കഴിഞ്ഞ വർഷവും ഈ പുരസ്‌കാരം സിഎംഎഫ്ആർഐ നേടിയിരുന്നു.

2014ന് ശേഷം സിഎംഎഫ്ആർഐ നേടുന്ന 83-ാമത് പുരസ്‌കാരമാണിത്. ഇതിൽ 12 പുരസ്‌കാരങ്ങൾ ഹിന്ദിഭാഷാ പ്രചാരണത്തിനാണ്. തിരുവനന്തപുരത്ത് നടന്ന ദക്ഷിണ, ദക്ഷിണ-പശ്ചിമ മേഖലകളുടെ സംയുക്ത ഭരണഭാഷ സമ്മേളനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്ര എന്നിവരിൽ നിന്നും സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണനും ഹിന്ദി ഓഫീസർ ഇ കെ ഉമയും പുരസ്‌കാരം സ്വീകരിച്ചു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ മിന്നൽ സമരവുമായി രാഹുൽ

0
ന്യൂഡൽഹി : സിജെപിയുടെ വിദ്യാ‍ർത്ഥി സമരത്തിൽ പോലീസ് നടത്തിയ പെല്ലറ്റ്...

സിവിൽ ജഡ്ജിയാകാൻ അഭിഭാഷകവൃത്തിയിലെ പരിചയം മൂന്ന് വർഷത്തിൽ നിന്ന് ഒരുവർഷമായി കുറച്ചു ; സുപ്രീം...

0
ന്യൂഡൽഹി : സിവിൽ ജഡ്ജി തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് ആവശ്യമായ അഭിഭാഷകവൃത്തിയിലെ...

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം : കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

0
തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട്...

ഇന്ത്യ-ബ്രസീൽ മത്സരം ബഹിഷ്കരിക്കാൻ ആഹ്വാനം ; ഗ്രൗണ്ടുകൾ നിർമിക്കൂവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ്...

0
ന്യൂഡൽഹി : ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദഫുട്‌ബോൾ മത്സരം ബഹിഷ്‌കരിക്കണമെന്ന് മുൻ...