അറബിക്കടലിൽ പുതിയ ആഴക്കടൽ മത്സ്യത്തെ കണ്ടെത്തി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: അറബിക്കടലിൽ നിന്ന് പുതിയ ഇനം ആഴക്കടൽ മത്സ്യത്തെ കണ്ടെത്തി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം(സി.എം.എഫ്.ആർ.ഐ). ലക്ഷദ്വീപ് കടലിന്റെ  കിഴക്കൻ മേഖലയിൽ 350 മുതൽ 500 മീറ്റർ വരെ ആഴമുള്ള ഭാഗത്താണ് ഇവയെ കണ്ടെത്തിയത്. കൊല്ലം ശക്തികുളങ്ങര ഹാർബറിൽ എത്തിയ ആഴക്കടൽ ട്രോളിംഗ് ബോട്ടുകളിൽ നിന്നാണ് ഗവേഷണത്തിനാവശ്യമായ ആറ് മത്സ്യങ്ങളെ സി.എം.എഫ്.ആർ.ഐ ശാസ്ത്രജ്ഞർക്ക് ലഭിച്ചത്. ഇന്ത്യൻ ഡോറി എന്ന് വിളിക്കുന്ന ഈ മത്സ്യത്തിന് ‘സിറ്റോപ്‌സിസ് ഇൻഡിക്ക’ എന്നാണ് ശാസ്ത്രീയ നാമം നൽകിയിരിക്കുന്നത്. സി.എം.എഫ്.ആർ.ഐ യിലെ ഡോ.ആർ.രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് പുതിയ കണ്ടെത്തലിന് പിന്നിൽ.

പരമ്പരാഗത ശാസ്ത്രീയ വർഗ്ഗീകരണ രീതികളിലും അത്യാധുനിക ഡി.എൻ.എ. പരിശോധനയിലുമാണ് ഇത് പുതിയ ഇനം മത്സ്യമാണെന്ന് ഗവേഷകർ സ്ഥിരീകരിച്ചത്. ഇന്ത്യൻ മഹാസമുദ്രത്തിൽ കാണപ്പെട്ടിരുന്ന ഈ മത്സ്യങ്ങൾ അറ്റ് ലാന്റിക് സമുദ്രത്തിൽ കാണപ്പെടുന്ന ‘സിറ്റോപ്സിസ് റോസിയ’ എന്ന വിഭാഗത്തിൽപ്പെട്ടതാണെന്നാണ് കരുതിയിരുന്നത്. എന്നാൽ ജനിതകഘടനയിൽ ഇവയിൽ നിന്ന് വ്യത്യസ്തമാണ് പുതിയ മത്സ്യമെന്ന് ഇവര്‍ കണ്ടെത്തി. ഇന്ത്യൻ ജേണൽ ഓഫ് ഫിഷറീസ് ജേണലിൽ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരങ്ങളിലെ ആഴക്കടലിൽ ഇനിയും കണ്ടെത്താത്ത വലിയൊരു സമുദ്ര ജൈവ വൈവിധ്യം ഒളിഞ്ഞിരിപ്പുണ്ടെന്ന് സൂചന നൽകുന്നതാണ് പുതിയ കണ്ടെത്തൽ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; കേരളത്തിലെ എംപിമാരുടെ യോഗം വിളിക്കണമെന്ന് ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനവുമായി ബന്ധപ്പെട്ട് എംപിമാരുടെ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട്...

സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷം: ചികിത്സയിലുള്ള SFI പ്രവർത്തകരെ ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്ത് പോലീസ്

0
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ കൂടുതല്‍ അറസ്റ്റ്....

ബോർഡ്-കോർപ്പറേഷൻ നിയമനത്തിൽ തീരുമാനം; പട്ടിക നൽകിയാൽ ഉടൻ നിയമനമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: പട്ടിക നല്‍കിയാല്‍ ബോര്‍ഡ്- കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ ഉടനെ നടത്തുമെന്ന് മുഖ്യമന്ത്രി...

മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ ശ്രമം; വനിതാ മാധ്യമപ്രവർത്തകരെ ഡൽഹി പൊലീസ് മർദിച്ചതായി പരാതി

0
ന്യൂഡല്‍ഹി: ഡൽഹി പൊലീസ് വനിതാ മാധ്യമപ്രവർത്തകരെ തല്ലിച്ചതച്ചതായി ആരോപണം. ഫോർ പിഎം...