കോന്നി അട്ടച്ചാക്കലില്‍ പിക് അപ് വാന്‍ താഴ്ചയിലേക്ക് മറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

കോന്നി: അട്ടച്ചാക്കലില്‍ കുടിവെള്ളവുമായി പോയ പിക് അപ് വാന്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. അട്ടച്ചാക്കല്‍ കൈതക്കുന്ന് സ്കൂളിന് സമീപമാണ് അപകടം നടന്നത്. മഴയില്‍ വാഹനത്തിന്റെ ടയര്‍ ഒരു വശത്തേക്ക് തെന്നി മാറുകയായിരുന്നു. ഈ ഭാഗത്ത് റോഡില്‍ ക്രാഷ് ബാരിയറുകള്‍ ഇല്ലാത്തതും വാന്‍ താഴ്ചയിലേക്ക് മറിയുന്നതിന് കാരണമായി. സംഭവത്തില്‍ പിക് അപ് വാനിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. മഴക്കാലത്ത് ഈ ഭാഗത്ത് റോഡില്‍ വാഹനങ്ങള്‍ തെന്നി നീങ്ങി അപകടം സംഭവിക്കുന്നത് പതിവാണെന് പ്രദേശവാസികള്‍ പറയുന്നു.

ബി.എം ആന്‍ഡ് ബി.സി സാങ്കേതിക വിദ്യയില്‍ ഉന്നത നിലവാരത്തില്‍ ടാര്‍ ചെയ്ത റോഡില്‍ ഘര്‍ഷണം കുറയുന്നതാണ് അപകടത്തിന് കാരണമാകുന്നത് എന്നാണ് നാട്ടുകാരുടെ ആരോപണം. കുമ്പളാംപൊയ്ക, വടശ്ശേരിക്കര ഭാഗത്തേക്ക് യാത്ര ചെയ്യുന്നവരും ശബരിമല മണ്ഡലകാലത്ത് നിരവധി അയ്യപ്പഭക്തരും ഈ റോഡ്‌ ഉപയോഗിക്കുന്നുണ്ട്. വലിയ വളവുകളും കയറ്റവും ഇറക്കവുമുള്ള റോഡില്‍ പലയിടത്തും ആവശ്യത്തിനുള്ള സുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിച്ചിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്ത്രീകളെ കുഴിച്ചുമൂടണമെന്നത് ഇസ്ലാമിക നിലപാടല്ല ; വിശദീകരണവുമായി കാന്തപുരം

0
തൃശൂര്‍: സ്ത്രീവിരുദ്ധ പ്രസ്താവന വിവാദമായതിന് പിന്നാലെ വിശദീകരണവുമായി സമസ്ത എ പി...

എഫിആർഎ ഭേദഗതി ബിൽ പരിശോധിക്കാൻ സംയുക്ത പാർലമെന്ററി സമിതി; അധ്യക്ഷനായി സഞ്ജയ് ജയ്സ്വാൾ

0
ന്യൂഡൽഹി: എഫ്സിആർഎ നിയമഭേദ​ഗതി ബില്ലിൽ പാർലമെന്റ് സംയുക്ത സമിതി രൂപീകരിച്ചു. ബിഹാറിൽനിന്നുള്ള...

അമേരിക്കയിൽ നിന്ന് സ്വർണം മാറ്റി നെതർലാൻഡ്സ് ; ആഗോള രാഷ്ട്രീയ സാഹചര്യം കാരണമെന്ന് ഡച്ച്...

0
ദി ഹേഗ്: ആഗോളതലത്തിൽ രാഷ്ട്രീയ അസ്ഥിരതയും അനിശ്ചിതത്വങ്ങളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ,...

കല്ലമ്പലത്ത് കിണറ്റിൽ നിന്ന് മൂന്ന് യുവാക്കൾക്ക് ഗുരുതരമായ പൊള്ളലേറ്റു

0
തിരുവനന്തപുരം: കല്ലമ്പലത്ത് കിണറ്റിൽ നിന്ന് മൂന്ന് യുവാക്കൾക്ക് ഗുരുതരമായ പൊള്ളലേറ്റു. കിണർ...