മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം ; 1076 എന്ന ടോള്‍ ഫ്രീ നമ്പര്‍ നിലവില്‍ വന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തില്‍ ബന്ധപ്പെടാനുള്ള 1076 എന്ന ടോള്‍ ഫ്രീ നമ്പര്‍ നിലവില്‍ വന്നു. ലാന്‍ഡ് ലൈനില്‍ നിന്നോ മൊബൈലില്‍ നിന്നോ നേരിട്ടു വിളിക്കാം. കേരളത്തിനു പുറത്തുനിന്നു വിളിക്കുന്നവര്‍ 0471 എന്ന കോഡും രാജ്യത്തിനു പുറത്തു നിന്നുള്ളവര്‍ +91 എന്ന കോഡും ചേര്‍ക്കണം. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10.15 മുതല്‍ വൈകുന്നേരം 5.15 വരെ സേവനം ലഭിക്കും. രണ്ടാം ശനിയാഴ്ചയും പ്രാദേശിക അവധി ദിനങ്ങളിലും പ്രവര്‍ത്തിക്കും. നിലവില്‍ 1800 425 7211 എന്ന 11 അക്ക ടോള്‍ ഫ്രീ നമ്പറാണ് ഉള്ളത്.

നല്‍കിയ പരാതികളുടെയും അപേക്ഷകളുടെയും തല്‍സ്ഥിതിയും അറിയാം. പരാതികളില്‍ തീരുമാനമെടുക്കാന്‍ കാലതാമസമോ സ്വീകരിച്ച നടപടികളില്‍ അതൃപ്തിയോ ഉണ്ടെങ്കില്‍ അറിയിക്കാം. വിളിച്ചവര്‍ക്ക് പ്രതികരണം രേഖപ്പെടുത്താനുള്ള ലിങ്ക് സഹിതം എസ്‌എംഎസ് ലഭിക്കും. ഇതില്‍ അഭിപ്രായവും റാങ്കിങ്ങും രേഖപ്പെടുത്താം. പൊതുജന പരാതി പരിഹാര ഓഫിസില്‍ നേരിട്ടെത്തിയും പരാതി നല്‍കുകയും തല്‍സ്ഥിതി അറിയുകയും ചെയ്യാം

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൻഐസിയുവിലെ വാമർ മെഷീന് തീപ്പിടിത്തം : നവജാതശിശുവിന് ദാരുണാന്ത്യം ; രണ്ട് കുഞ്ഞുങ്ങൾക്ക് ഗുരുതരമായി...

0
ഭോപ്പാൽ : ജില്ലാ ആശുപത്രിയിൽ നവജാതശിശുക്കൾക്കുള്ള ഇന്റൻസീവ് കെയർ യൂണിറ്റിലെ (എൻഐസിയു)...

റാവൽപിണ്ടിയിൽ സൈനിക വിന്യാസം ; മൂന്ന് കമ്പനി സൈന്യത്തെ നിയോഗിക്കാൻ ഉത്തരവ്

0
ഇസ്‌ലാമാബാദ്: പാക് സൈനിക ആസ്ഥാനം സ്ഥിതി ചെയ്യുന്ന റാവൽപിണ്ടിയിൽ മൂന്ന് കമ്പനി...

റാന്നി താലൂക്ക് ആശുപത്രിയിൽ സംഘർഷം ; ജീവനക്കാർക്ക് മർദനമേറ്റു

0
പത്തനംതിട്ട: പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിയിൽ സംഘർഷം. ആശുപത്രി ജീവനക്കാർക്ക് മർദനത്തിൽ...

ഓണാഘോഷത്തിന് ജമന്തിപ്പൂക്കളുടെ വിളവെടുപ്പ്

0
കൈപ്പട്ടൂർ: കൈപ്പട്ടൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ്...