മുഖ്യമന്ത്രിയുടെ വിദേശ യാത്ര സുതാര്യം അല്ല എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മുഖ്യമന്ത്രിയുടെ വിദേശ യാത്ര സുതാര്യം അല്ല എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യാത്രയുടെ പുരോഗതി ജനങ്ങൾക്ക് മുന്നിൽ വയ്ക്കണം. നാടിന് ഉപകാരമുള്ള ഒന്നും യാത്രയുടെ ഭാഗമായി ചെയ്തിട്ടില്ല. യാത്ര രഹസ്യമാക്കിവെച്ചതിൽ ദുരൂഹത ഉണ്ട് കുടുംബത്തോടൊപ്പം ചെയ്യുന്ന യാത്രകൾ ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന ഉന്നയിച്ച ആരോപണങ്ങൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നില്ലെന്ന് വി ഡി സതീശൻ പറഞ്ഞു. ഗുരുതരമായ കാര്യങ്ങൾ 164 മൊഴിയിൽ ഉണ്ടായിട്ടും അന്വേഷണം നടന്നില്ല . സ്വർണക്കടത്തിൽ കേന്ദ്രവും സംസ്ഥാനവും ഒത്തുകളിച്ചു. സ്വപ്നയുടെ പുസ്തകത്തിൽ പറയുന്ന കാര്യങ്ങളെ കുറിച്ച് പിന്നീട് പ്രതികരിക്കാമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു . ശസ്ത്രക്രിയയ്ക്ക് ശേഷം രോ​ഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് ​ഗുരുതര വീഴ്ചയെന്ന് വി ഡി സതീശൻ പറഞ്ഞു. വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂരിൽ ട്രെയിൻ തട്ടി യുവാവിന് ഗുരുതര പരിക്ക്

0
കൊല്ലം: പുനലൂരിൽ ട്രെയിൻ തട്ടി യുവാവിന് ഗുരുതര പരിക്ക്. പുനലൂർ...

ആഭ്യന്തര മന്ത്രി അമിത്ഷായെ സഭയിലേക്ക് വിളിപ്പിക്കണമെന്ന് പ്രതിപക്ഷ ആവശ്യത്തിൽ അസാധാരണ നീക്കവുമായി രാജ്യസഭാധ്യക്ഷൻ

0
ഡൽഹി: ആഭ്യന്തര മന്ത്രി അമിത്ഷായെ സഭയിലേക്ക് വിളിപ്പിക്കണമെന്ന് പ്രതിപക്ഷ ആവശ്യത്തിൽ അസാധാരണ...

അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കുമേല്‍ ഒരു വകുപ്പ് കൂടി ചുമത്താന്‍ കോടതിയുടെ അനുമതി

0
കൊച്ചി: മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കുമേല്‍...

കനത്ത മഴയിലും കാറ്റിലും പ്രകൃതിക്ഷോഭങ്ങളിലും മലപ്പുറം ജില്ലയിൽ വന്‍ കൃഷിനാശം

0
മലപ്പുറം: കഴിഞ്ഞ ഏഴു മാസത്തിനിടെ കനത്ത മഴയിലും കാറ്റിലും പ്രകൃതിക്ഷോഭങ്ങളിലും...