മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശയാത്രയില്‍ കുടുംബം ഒപ്പം പോകുന്നത് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ചാണെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശയാത്രയില്‍ കുടുംബം ഒപ്പം പോകുന്നത് അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി പരിഗണിച്ചാണെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍. മുഖ്യമന്ത്രിയുടെ കുടുംബത്തിന്‍റെ യാത്രാ ചെലവ് സര്‍ക്കാര്‍ അല്ല വഹിക്കുന്നതെന്നും ഇത് സംബന്ധിച്ച കണക്കുകള്‍ ആവശ്യപ്പെട്ടാല്‍ സര്‍ക്കാ‌ര്‍ പുറത്തുവിടുമെന്നും ആനത്തലവട്ടം പറ‌ഞ്ഞു. ഒരു സ്വകാര്യ മാധ്യമത്തിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മുഖ്യമന്ത്രി വിദേശ പര്യടനം നടത്തുമ്പോള്‍ അദ്ദേഹത്തിന്‍റെ ഭാര്യ കൂടെ പോകും. ഇന്ത്യന്‍ പ്രധാനമന്ത്രി വിദേശ പര്യടനം നടത്തുന്നുണ്ട്. അദ്ദേഹത്തിന് ഭാര്യയെ കൊണ്ടുപോകണം എന്ന് വിചാരിച്ചാല്‍ സാധിക്കുമോ. മന്‍മോഹന്‍ സിംഗ് യാത്ര പോയപ്പോള്‍ ഭാര്യയെ കൊണ്ടുപോയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കുടുംബത്തിന്‍റെ യാത്രാ ചെലവ് സര്‍ക്കാര്‍ അല്ല വഹിക്കുന്നത്. മുഖ്യമന്ത്രിയുടെ വിദേശയാത്രയുടെ ചെലവ് സംബന്ധിച്ച കണക്കുകള്‍ ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ പുറത്തുവിടും മുഖ്യമന്ത്രി വിദേശത്തേക്ക് പോയത് സംസ്ഥാനത്തിന് വേണ്ടിയാണ്. അല്ലാതെ പാര്‍ട്ടി പരിപാടിക്ക് അല്ല.

അതുകൊണ്ട് ചെലവ് സംബന്ധിച്ച്‌ വിവരങ്ങള്‍ രേഖപ്രകാരം ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ ലഭ്യമാക്കും. സുധാകരനോ മറ്റുള്ളവര്‍ക്കോ ചെലവ് സംബന്ധിച്ച കാര്യങ്ങള്‍ വിവരാവകാശ നിയമപ്രകാരം സര്‍ക്കാരിനോട് ചോദിക്കാം. കൃത്യമായ കണക്കുകള്‍ ലഭിക്കും. കെപിസിസി അദ്ധ്യക്ഷനെന്ന നിലയില്‍ സുധാകരന്‍ ബാലിശമായ ആരോപണങ്ങള്‍ ഉന്നയിക്കരുത്. സ്ഥാനത്തിന് ഉചിതമായി ചിന്തിക്കണം.’- ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ക്വാളിറ്റി കണ്‍ട്രോള്‍ യൂണിറ്റ് ആരംഭിക്കും ക്ഷീരവികസന വകുപ്പ് ജില്ല ഗുണനിയന്ത്രണ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍...

മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. വിജയ് യെ അതിരുവിട്ട്...

കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി എക്സ്പ്രസ്

0
ഗുവാഹത്തി: അസമിൽ കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...