രാജ്യത്ത് പെട്രോൾ ഡീസൽ വില വർധനയ്ക്ക് പിന്നാലെ സിഎൻജി വിലയും കൂട്ടി

For full experience, Download our mobile application:
Get it on Google Play

ഡൽഹി : രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധനയ്ക്ക് പിന്നാലെ സിഎൻജി വിലയിലും വർദ്ധനവ്. മുംബൈയിൽ മഹാനഗർ ഗ്യാസ് ലിമിറ്റഡ് ആണ് വില വർധിപ്പിച്ചത്. ഇന്ധനവിലയിലുണ്ടായ ഈ മാറ്റം മുംബൈയിലെ ഓട്ടോ, ടാക്സി സർവീസുകളെ സാരമായി ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. സിഎൻജി വില ഉയർന്നതോടെ ഓട്ടോ-ടാക്സി സർവീസുകളുടെ മിനിമം ചാർജിലും വർധനവുണ്ടാകാൻ സാധ്യതയുണ്ട്. ടൊറന്റ് ഗ്യാസ് കമ്പനി സിഎൻജിയുടെ വില കിലോയ്‌ക്ക്‌ രണ്ടര രൂപയാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ തമിഴ്‌നാട്‌, യുപി, രാജസ്ഥാൻ, ഗുജറാത്ത്‌, മഹാരാഷ്ട്ര, തെലങ്കാന, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഓട്ടോ-ടാക്സി സർവീസുകളുടെ നിരക്കിൽ വലിയ വർദ്ധനവ് ഉണ്ടായേക്കും.

ഇന്ന് രാവിലെ പെട്രോളിനും ഡീസലിനും ലിറ്ററിനു മൂന്നുരൂപ വീതമാണ് കൂട്ടിയത്. പുതിയ നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. ഇതോടെ രാജ്യതലസ്ഥാനമായ ദില്ലിയില്‍ പെട്രോളിനു ലിറ്ററിന്റെ വില 97.77 രൂപയായി. 90.67 രൂപയാണ് ഡീസല്‍ വില. കൊല്‍ക്കത്തയിലും ചെന്നൈയിലും മുംബൈയിലും പെട്രോള്‍ വില 100 രൂപ കടന്നു. പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചതിനൊപ്പം സി.എന്‍.ജി വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...

പുത്തന്‍ ഹൈപ്പര്‍സോണിക് ആയുധവുമായി ചൈന

0
ബെയ്ജിങ്: ആയിരം മൈലുകള്‍ താണ്ടി ശത്രുക്കളുടെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...