സംസ്ഥാനത്ത് സിഎൻജി വില വീണ്ടും വർദ്ധിപ്പിച്ചു ; ടാക്സി-ഓട്ടോ തൊഴിലാളികൾ പ്രതിസന്ധിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സംസ്ഥാനത്ത് സിഎൻജി വില വീണ്ടും വർദ്ധിപ്പിച്ചു. കിലോഗ്രാമിന് രണ്ട് രൂപയുടെ വർദ്ധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇതോടെ കൊച്ചിയിൽ സിഎൻജി വില കിലോഗ്രാമിന് 96.50 രൂപയായി ഉയർന്നു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് സിഎൻജി വില വർദ്ധിപ്പിക്കുന്നത്. രണ്ടാഴ്ച മുൻപ് 94.50 രൂപയായിരുന്നു ഒരു കിലോ സിഎൻജിയുടെ വില. ഇതിനിടയിൽ രണ്ട് രൂപയുടെയും മൂന്ന് രൂപയുടെയും വർദ്ധനവ് വേറെയും ഉണ്ടായിട്ടുണ്ട്.

തുടർച്ചയായ ഈ വിലവർദ്ധനവ് സിഎൻജിയെ പ്രധാന ഇന്ധനമായി ആശ്രയിക്കുന്ന ടാക്സി വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. വിലവർദ്ധനവിന് പുറമെ, സിഎൻജി പമ്പുകളുടെ കുറവ് മൂലം മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വരുന്ന സാഹചര്യവും കൊച്ചി, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിലെ തൊഴിലാളികളെ സാരമായി ബാധിക്കുന്നുണ്ട്. ഇതിനു മുൻപും സമാനമായ രീതിയിൽ വിലവർദ്ധനവ് ഉണ്ടായതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...