ലക്ഷങ്ങള്‍ വിലവരുന്ന ചെമ്പുകമ്പിയും പണവും കവര്‍ന്ന കേസിലെ കൂട്ടുപ്രതിയും പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ലക്ഷങ്ങള്‍ വിലവരുന്ന ചെമ്പുകമ്പിയും പണവും കവര്‍ന്ന കേസിലെ കൂട്ടുപ്രതിയും പിടിയില്‍. കോഴിക്കോട് ഫാറൂഖ് കോളജ് സ്വദേശി മഠത്തില്‍ത്തൊടി വീട്ടില്‍ രതീഷിനെയാണ് (42) കോഴിക്കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതി അമ്പായത്തോട് സ്വദേശി മനു ആനന്ദിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. കോഴിക്കോട് വലിയങ്ങാടിക്ക് സമീപത്തെ ആക്രിക്കടയില്‍ നിന്നാണ് ഇരുവരും ചേര്‍ന്ന് രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന 175 കിലോഗ്രാം ചെമ്പുകമ്പിയും 6000 രൂപയും മോഷ്ടിച്ചത്.

കഴിഞ്ഞ ജനുവരി 23നാണ് കേസിനാസ്പദമായ മോഷണം നടന്നത്. കെ പി കേശവ മേനോന്‍ റോഡിലെ അമര്‍ അസോസിയേറ്റ്‌സ് എന്ന സ്ഥാപനത്തിന്റെ പിറകു വശത്തെ വാതില്‍ തകര്‍ത്തായിരുന്നു മോഷണം. രതീഷ് മോഷണ കേസുകളില്‍ ഇതിന് മുന്‍പും പിടിയിലായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. തലശ്ശേരി, കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...