സഹകരണ സംഘങ്ങൾ സി.പി.എം നേതാക്കളുടെ കറവപശുക്കൾ ; സാമുവൽ കിഴക്കുപുറം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളത്തിലെ സഹകരണ സഘങ്ങളെ സി.പി.എം നേതാക്കൾക്ക് ധനസമ്പാദനത്തിനുള്ള കറവപശുക്കളായി മാറ്റിയെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു. സഹകരണ സംഘങ്ങളിലെ സി.പി.എം കൊള്ളയ്ക്കും വിലക്കയറ്റത്തിനും സർക്കാരിന്റെ അഴിമതിക്കുമെതിരെ യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തണ്ണിത്തോട്ടിൽ നടത്തിയ പ്രതിഷേധ സായാഹ്ന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാധാരണക്കാരുടെ സാമ്പത്തിക ആവശ്യങ്ങൾക്കും അവരുടെ നിക്ഷേപ സുരക്ഷിതത്വത്തിനും വർഷങ്ങളായി നിലകൊണ്ട സർവീസ് സഹകരണ ബാങ്കുകൾ സി.പി.എം നേതാക്കളുടെ കെടുകാര്യസ്ഥതയും അഴിമതിയും കുത്തഴിഞ്ഞ പ്രവർത്തങ്ങളും മൂലം തകർച്ച നേരിട്ടു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
വായ്പാ തട്ടിപ്പ് മൂലം തകർന്ന ബാങ്കുകളെ രക്ഷിക്കുവാൻ മറ്റ് സഹകരണ ബാങ്കുകളിൽ നിന്നും നിക്ഷേപം സ്വീകരിച്ച് സർക്കാർ നിധി രൂപീകരിക്കുവാനുള്ള നീക്കം ലാഭത്തിൽ പ്രവർത്തിക്കുന്ന സംഘങ്ങളെ തകർച്ചയിലേക്ക് നയിക്കുമെന്ന് സാമുവൽ കിഴക്കുപുറം പറഞ്ഞു.

പിണറായി ഭരണത്തിൽ അഴിമതി കൊടികുത്തി വാഴുകയാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വികലമായ സാമ്പത്തിക നയങ്ങൾ മൂലം സമസ്ത മേഖലയിലും വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ജനജീവിതം ദുരിതപൂർണ്ണമായിരിക്കുകയാണെന്നും ഡി.സി.സി ജനറൽ സെക്രട്ടറി കുറ്റപ്പെടുത്തി. യു.ഡി.എഫ് മണ്ഡലം ചെയർമാൻ സജി കളക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ ഹരികുമാർ പൂതങ്കര, റെജി പൂവത്തൂർ, രഘുനാഥ് കുളനട, ഡി.സി.സി നിർവാഹക സമിതി അംഗം പ്രൊഫ.കെ.വി തോമസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആർ.ദേവകുമാർ, മണ്ഡലം പ്രസിഡന്റ് ബിജു മാത്യു തേക്കുതോട്, കേരളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിസന്റ് കെ.എസ് ജോസ്, ജില്ലാ പഞ്ചായത്ത് അംഗം വി.റ്റി അജോമോൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി അമ്പിളി, ഗ്രാമ പഞ്ചായത്ത് പ്രസിസന്റ് ഷാജി.കെ.സാമുവൽ, കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് അജയൻപിള്ള ആനിക്കനാട്ട് എന്നിവർ പ്രസംഗിച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തനം ; എഡിജിപി എംആർ അജിത് കുമാറിനെ കുറ്റപ്പെടുത്തിയുള്ള റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന്...

0
തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തനത്തിൽ എഡിജിപി എംആർ അജിത് കുമാറിനെ കുറ്റപ്പെടുത്തിയുള്ള...

ശബരിമല തീർത്ഥാടനം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാൻ വിപുലമായ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ്...

0
തിരുവനന്തപുരം: ശബരിമല തീർത്ഥാടനം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാൻ വിപുലമായ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച്...

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ രോഗി കുഴഞ്ഞു വീണു മരിച്ച സംഭവം ; ജില്ലാ മെഡിക്കൽ...

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നെഞ്ചുവേദനയുമായെത്തിയ രോഗി കുഴഞ്ഞു വീണു മരിച്ച...

സത്യപ്രതി‍ജ്ഞ ചെയ്യാൻ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കൗൺസിലർ ആർ സു​ഗതൻ ഹൈക്കോടതിയിൽ

0
കൊച്ചി: സത്യപ്രതി‍ജ്ഞ ചെയ്യാൻ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം കോർപറേഷനിലെ വാഴോട്ടുകോണം ബിജെപി...