ജൂനിയര്‍ എൻടിആര്‍ ചിത്രം തുടങ്ങാൻ പ്രശാന്ത് നീല്‍

For full experience, Download our mobile application:
Get it on Google Play

സംവിധായകൻ പ്രശാന്ത് നീലിന്റേതായി പ്രദര്‍ശനത്തിനെത്താനുള്ള ചിത്രം സലാറാണ്. യാഷ് നായകനായ കെജിഎഫിലൂടെ ശ്രദ്ധയാകര്‍ഷിച്ച് സംവിധായകനായ പ്രശാന്ത് നീല്‍ പ്രഭാസുമായി കൈകോര്‍ക്കുമ്പോള്‍ സൂപ്പര്‍ ഹിറ്റില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. സലാറിന്റെ റിലീസ് പ്രഖ്യാപിച്ചതിനാല്‍ പുതിയ ചിത്രത്തിന്റെ തിരക്കുകളിലേക്ക് പ്രശാന്ത് നീല്‍ കടക്കുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2024 ഏപ്രിലില്‍ ജൂനിയര്‍ എൻടിആര്‍ ചിത്രം കന്നഡയുടെ ഹിറ്റ്മേക്കര്‍ പ്രശാന്ത് നീല്‍ തുടങ്ങുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

ഡിസംബര്‍ 22നാണ് സലാര്‍ പ്രദര്‍ശനത്തിനെത്തുക. അതിനാല്‍ ജൂനിയര്‍ എൻടിആര്‍ നായകനാകുന്ന ചിത്രത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് പ്രശാന്ത് നീല്‍, ജൂനിയര്‍ എൻടിആറിന്റെ ജന്മദിനത്തോട് അനുബന്ധിച്ചായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം. ജൂനിയര്‍ എൻടിആറിന്റേതായി പാൻ ഇന്ത്യൻ ചിത്രമാണ് പ്രശാന്ത് നീല്‍ ഒരുക്കുക എന്ന് വ്യക്തമാക്കി. ഓർക്കേണ്ട ഒരേയൊരു മണ്ണ് രക്തത്തിൽ കുതിർന്ന മണ്ണാണ് എന്ന ടാഗ്‍ലൈനോടെ പ്രഖ്യാപന പോസ്റ്റര്‍ പുറത്തുവിട്ടത് ചര്‍ച്ചയായിരുന്നു.

പ്രഭാസ് നായകനായി വേഷമിടുന്ന സലാറിന്റെ ഒടിടി റൈറ്റ്‍സ് ഇതിനകം നെറ്റ്ഫ്ലിക്സ് വൻ തുക നല്‍കി നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. പ്രഭാസിന്റെ സലാര്‍ 350 കോടിയാണ് ഒടിടി, സാറ്റലൈറ്റ് റൈറ്റ്സ് ബിസിനസില്‍ നേടിയിരിക്കുന്നത് എന്ന് ട്രേഡ് അനലിസ്റ്റ് മനോബാല വിജയകുമാര്‍ നേരത്തെ ട്വീറ്റ് ചെയ്‍തിരിക്കുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയില്ല. സമീപകാലത്ത് പ്രഭാസിന് ചില പരാജയങ്ങളുണ്ടായെങ്കിലും താരത്തിന്റ മൂല്യം ഒട്ടും കുറഞ്ഞില്ല എന്ന് തെളിയിക്കുന്ന ഒന്നാണ് പ്രഭാസിന്റെ സലാറിന്റെ ഹൈപ്പ്.

സലാറില്‍ പൃഥ്വിരാജും ഒരു പ്രധാന കഥാപാത്രമായി എത്തുമ്പോള്‍ നിര്‍മാണം ഹൊംബാളെ ഫിലിംസിന്റെ വിജയ് കിരംഗന്ദുറാണ്. കെജിഎഫിന്റെ ലെവലില്‍ തന്നെ വമ്പൻ ചിത്രമായി പ്രശാന്ത് നീല്‍ ഒരുക്കുന്ന സലാറില്‍  ശ്രുതി ഹാസൻ നായികയായി എത്തുന്നു. പൃഥ്വിരാജ് വരദരാജ് മന്നാറായിട്ടാണ് എത്തുക. ജഗപതി ബാബു, ടിന്നു ആനന്ദ്, ഈശ്വരി റാവു, രാമചന്ദ്ര രാജു, ശ്രിയ റെഡ്ഡി സപ്‍തഗിരി, ഝാൻസി, ജെമിനി സുരേഷ് എന്നിവരും പ്രധാന വേഷങ്ങളില്‍ ഉണ്ട്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് കുതിച്ചുയരുന്നു , ഡാം തുറക്കാൻ അനുമതി

0
തൃശൂർ : ജില്ലയിൽ അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ പൊരിങ്ങൽക്കുത്ത്...

നാവികസേനയുടെ പുതിയ ഉപമേധാവി ; വൈസ് അഡ്മിറൽ എഎൻ പ്രമോദ് ചുമതലയേറ്റു

0
ന്യൂഡൽഹി: വൈസ് അഡ്മിറൽ എ.എൻ പ്രമോദ് ഇന്ത്യൻ നാവികസേനയുടെ പുതിയ...

കേരളത്തിൽ അതിതീവ്ര മഴ തുടരും

0
തിരുവനന്തപുരം: കേരളത്തിൽ അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ...

മഴക്കെടുതി തുടരുന്ന പശ്ചാത്തലത്തിൽ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനത്തിനും പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങണമെന്ന്‌ സി.പി.എം) സംസ്ഥാന...

0
തിരുവനന്തപുരം: സംസ്ഥാനത്ത്‌ രൂക്ഷമായ മഴക്കെടുതി തുടരുന്ന പശ്ചാത്തലത്തിൽ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനത്തിനും...