പറ്റ് പണം ചോദിച്ചതിന് പൊറോട്ടയിലും ബീഫ് കറിയിലും മണ്ണുവാരിയിട്ടു ; പ്രതി റിമാൻഡില്‍

For full experience, Download our mobile application:
Get it on Google Play

കൊട്ടാരക്കര: പണം ചോദിച്ചതിന് ഹോട്ടലുടമയെ മര്‍ദ്ദിക്കുകയും പാകം ചെയ്തു കൊണ്ടിരുന്ന പൊറോട്ടയിലും ബീഫിലും മണ്ണ് വാരിയിടുകയും ചെയ്ത സംഭവത്തില്‍ പ്രതി പിടിയില്‍. കാരു വേലില്‍ കെ.എസ് നിവാസില്‍ അനന്ദു (32) വിനെയാണ് എഴുകോണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. പരുത്തൻ പാറ ജങ്ഷനിലെ രാധാമണിയുടെ അക്ഷര ഹോട്ടലിലായിരുന്നു യുവാവിന്റെ അക്രമം. കഴിഞ്ഞ ദിവസം ഹോട്ടലിലെത്തിയ അനന്ദു പൊറോട്ടയും ബീഫ് കറിയും പാഴ്സല്‍ കടമായി ആവശ്യപ്പെട്ടു. കച്ചവടം തുടങ്ങിയതെ ഉള്ളൂവെന്നും കുറച്ച്‌ നേരം കാത്തിരിക്കാനും കടയുടമ പറഞ്ഞു. ഒപ്പം മുമ്പ് ആഹാരം കഴിച്ചതിന്റെ തരാനുള്ള പണത്തെക്കുറിച്ച്‌ സൂചിപ്പിക്കുകയും ചെയ്തു. ഇതോടെ പ്രകോപിതനായ പ്രതി പാകം ചെയ്തു കൊണ്ടിരുന്ന പൊറോട്ടയിലും ബീഫിലും മണ്ണ് വാരിയിടുകയായിരുന്നു. ഹോട്ടല്‍ നടത്തുന്ന രാധയുടെ കവിളില്‍ കുത്തുകയും ചെയ്തു. നിരവധി ക്രിമിലെ പ്രതിയാണ് അനന്ദുവെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കലഞ്ഞൂര്‍ വലിയ പള്ളിക്ക് സമീപം കാറുകള്‍ കൂട്ടിയിടിച്ച് അപകടം ; രണ്ട്‌ പേര്‍ക്ക് പരിക്ക്

0
കലഞ്ഞൂര്‍ : കലഞ്ഞൂര്‍ വലിയ പള്ളിക്ക് സമീപം കാറുകള്‍ കൂട്ടിയിടിച്ച് നടന്ന അപകടത്തില്‍...

ഓപ്പറേഷൻ തൂഫാൻ മറ്റ് സംസ്ഥാനങ്ങളിലും ചലനമുണ്ടാക്കിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: മയക്കുമരുന്ന് മാഫിയയ്ക്കെതിരായ ഓപ്പറേഷൻ തൂഫാൻ മറ്റ് സംസ്ഥാനങ്ങളിലും ചലനമുണ്ടാക്കിയെന്ന് ആഭ്യന്തര...

വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് മറുപടിയുമായി മുഖ്യമന്ത്രി വി ‍ഡി...

0
തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് മറുപടിയുമായി...

പാലാ നഗരസഭയിലെ യുഡിഎഫ് ഭരണസമിതിക്കുള്ളിലെ തര്‍ക്കം പരിഹരിക്കാനാകാതെ വലഞ്ഞ് നേതൃത്വം

0
കോട്ടയം: പാലാ നഗരസഭയിലെ യുഡിഎഫ് ഭരണസമിതിക്കുള്ളിലെ തര്‍ക്കം പരിഹരിക്കാനാകാതെ വലഞ്ഞ് നേതൃത്വം....