പത്തനംതിട്ട : ഉല്‍പാദന മേഖലയില്‍ വൈവിധ്യവത്കരണത്തില്‍ സഹകരണസംഘങ്ങള്‍ ഇടപെടണമെന്നും, അതിനുള്ള പുതിയ സംവിധാനങ്ങള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒരുക്കുന്നുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയില്‍ ‘രാജ്യത്തിന്റെ സാമ്പതിക വളര്‍ച്ച – അടിസ്ഥാന സൗകര്യ ഉല്‍പാദന മേഖലകളില്‍ സഹകരണ പ്രസ്ഥാനത്തിന്റെ ഇടപെടല്‍’ എന്ന വിഷയത്തില്‍ സഹകരണ വകുപ്പ് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃഷി എന്നത് ഭക്ഷണം ഉല്‍പാദിപ്പിക്കുക, വിപണനം നടത്തുക എന്നതില്‍ ഒതുങ്ങാതെ കാര്‍ഷിക വിളകളെ വൈവിധ്യവല്‍ക്കരിച്ച് മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കി മാറ്റി കര്‍ഷകരുടെ ആദായം മെച്ചപ്പെടുത്താനും സഹകരണ സംഘങ്ങള്‍ അനിവാര്യമാണ്. സംസ്ഥാനത്ത് കാര്‍ഷിക, വ്യാവസായിക മേഖലകളിലെ പദ്ധതികള്‍, നേട്ടങ്ങള്‍ തുടങ്ങിയവ പ്രദര്‍ശന വിപണന മേളയില്‍ അറിയാന്‍ കഴിയും.
കൃഷി അധിഷ്ഠിത വ്യവസായം ലോകത്ത് ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഭീമന്മാരായ കുത്തക കമ്പനികളിലേക്ക് കര്‍ഷകമേഖല ചുരുങ്ങുകയാണ്. കാര്‍ഷികമേഖലയില്‍ കര്‍ഷകര്‍ക്ക് എതിരായുള്ള വലിയ നീക്കം കോര്‍പറേറ്റുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഇവയെ ചെറുത്തുനില്‍ക്കാന്‍ കര്‍ഷക ഉത്പാദക സംഘങ്ങള്‍ സഹകരണ മേഖലയില്‍ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. സഹകരണ പ്രസ്ഥാനങ്ങള്‍ ഇന്ന് വലിയ തോതില്‍ എല്ലാ മേഖലയിലേക്കും കടന്ന് കയറി രാജ്യത്തിന്റെ സമ്പദ്-വ്യവസ്ഥയിലെ ഒരു പ്രധാന ശക്തിയായി മാറിയിരിക്കുന്നു. ഇന്ന് പരസ്പര സഹായസംഘം എന്നതിലുപരി സഹകരണ പ്രസ്ഥാനങ്ങള്‍ നിരവധി രംഗങ്ങളില്‍ ഇടപെടാന്‍ കഴിയുന്ന വലിയ പ്രസ്ഥാനമായി വളര്‍ന്നു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
റിട്ടയേര്‍ഡ് സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാര്‍ എസ്.കെ മോഹന്‍ദാസ് ക്ലാസ് നയിച്ചു. സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ എം.പി ഹിരണ്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ (ഭരണം) വി.ജി അജയകുമാര്‍, സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍, സഹകരണ സംഘം ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































