സർക്കാർ ആശുപത്രി ആംബുലൻസ് നിഷേധിച്ചു ; 13 കാരിയുടെ മൃതദേഹവുമായി പിതാവ് ബൈക്കിൽ

For full experience, Download our mobile application:
Get it on Google Play

മധ്യപ്രദേശ് : സർക്കാർ ആശുപത്രി ആംബുലൻസ് നിഷേധിച്ചതിനെ തുടർന്ന് മകളുടെ മൃതദേഹവുമായി പിതാവ് ബൈക്കിൽ. 13കാരിയായ തൻ്റെ മകളുടെ മൃതദേഹവുമായി പിതാവ് ബൈക്കിൽ പോകുന്ന രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മധ്യപ്രദേശിലെ ഷാഹ്ദോളിലാണ് സംഭവം. അരിവാൾ രോഗത്തെ തുടർന്നാണ് തൻ്റെ ഗ്രാമത്തിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്ക് ലക്ഷ്‌മൺ സിംഗ് മകളെ എത്തിച്ചത്.

ചികിത്സയിലിരിക്കെ മകൾ മരിച്ചു. മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാൻ പിതാവ് ആംബുലൻസ് ആവശ്യപ്പെട്ടു. എന്നാൽ ആശുപത്രി അധികൃതർ ആംബുലൻസ് അനുവദിച്ചില്ല എന്ന് വീട്ടുകാർ ആരോപിക്കുന്നു. 15 കിലോമീറ്ററിൽ കൂടുതലുള്ള ദൂരത്തിലേക്ക് ആംബുലൻസ് അനുവദിക്കാൻ കഴിയില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മകളുടെ മൃതദേഹം കൊണ്ടുപോകാൻ സ്വന്തമായി വാഹനം കണ്ടെത്തണെമെന്ന് ഇവർ പറഞ്ഞെന്നും വീട്ടുകാർ ആരോപിച്ചു.

ഇത്ര ദൂരത്തേക്ക് വാഹനം വാടകയ്ക്കെടുക്കാൻ പണമില്ലാത്തതിനെ തുടർന്നാണ് മകളുടെ മൃതദേഹം ബൈക്കിൽ വച്ച് കൊണ്ടുപോകാൻ വീട്ടുകാർ തീരുമാനിച്ചത്. ബൈക്കിൽ സഞ്ചരിക്കവെ ഗ്രാമത്തിൽ നിന്ന് 20 കിലോമീറ്റർ അകലെ വെച്ച് ഷാഡോൾ കലക്ടർ ഈ കാഴ്ച കണ്ടു. തുടർന്ന് കളക്ടർ ഇടപെട്ട് ഒരു വാഹനം ഏർപ്പാടാക്കിത്തന്നു എന്ന് ലക്ഷ്‌മൺ സിംഗ് പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...