കോഴിക്കോട് : കെ.എസ്.ആര്‍.ടി.സി ബസില്‍ യുവതിയോട് സഹയാത്രികന്‍ മോശമായി പെരുമാറിയെന്ന് പരാതി. ശനിയാഴ്ച രാത്രി തിരുവനന്തപുരത്തുനിന്നും കോഴിക്കോട്ടേക്കുള്ള യാത്രക്കിടെ എറണാകുളത്തിനും തൃശൂരിനുമിടയിലാണ് ദുരനുഭവം. ഇതേക്കുറിച്ച് കണ്ടക്ടറോടും സഹയാത്രികരോടും പറഞ്ഞിട്ടും ആരും ഇടപെട്ടിട്ടില്ലെന്ന് കോഴിക്കോട് സ്വദേശിനിയായ യുവതി പറഞ്ഞു. ബസില്‍ ഒപ്പമുണ്ടായിരുന്ന ഒരാള്‍ പോലും പ്രതികരിക്കാത്തത് വിഷമം ഉണ്ടാക്കി.
കണ്ടക്ടറുടെയും സഹയാത്രികരുടെയും മൗനം, ബസില്‍ നേരിട്ട അതിക്രമത്തെക്കാള്‍ മുറിവേല്‍പിച്ചതായും നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും യുവതി കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ കെ.എസ്.ആര്‍.ടി.സി അധികൃതര്‍ക്ക് പരാതി കൈമാറിയിട്ടുണ്ട്. പോലീസിലും വനിതാകമ്മീഷനിലും ഉടന്‍ പരാതി നല്‍കും. സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.





























