കര്‍ത്താവിന്റെ പേരില്‍ നാട്ടുകരുടെ കോടികളും മുക്കി തങ്കുപാസ്റ്റര്‍ പുറംനാട് പിടിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കര്‍ത്താവിനെ കൂട്ടുപിടിച്ച് പാവങ്ങളെ തട്ടിപ്പ് മാജിക്ക് കാട്ടി തന്റെ വരുതിയില്‍ നിര്‍ത്തുകയും അത്ഭുതസിദ്ധി എന്ന് വിളിച്ച് പറയിക്കുകയും ചെയ്ത കോട്ടയം കാരുടെ തങ്കു എന്ന പേരില്‍ അറിയപ്പെടുന്ന മാത്യു കുരുവിള കോടികളുമായി മറുനാട് പറ്റുന്നു. കര്‍ത്താവ് അനുഗ്രഹിച്ചു എന്ന് വിശ്വസിപ്പിച്ച് പൊടികൈകളും കാട്ടി വമ്പന്‍മാരെ പോലും വലയില്‍ വീഴ്ത്തി. നാടായ നാടുകളില്‍ വ്യവസായം തുടങ്ങാന്‍ കോടികള്‍ മുതലാളിമാരുടെ പക്കല്‍ നിന്ന് കടം വാങ്ങി ദൈവത്തെ വില്‍ക്കുന്നതിനൊപ്പം സൂപ്പര്‍മാര്‍ക്കറ്റ് ബിസിനസും നടത്തി മുന്‍നിര മാധ്യമങ്ങള്‍ക്ക് പരസ്യവും വാരിക്കോരി നല്‍കി.

ബിസിനസ് പൊളിഞ്ഞതോടെ കടം കൊടുത്തവര്‍ തിരികെ ചോദിച്ചു തുടങ്ങിയതോടെ ഗത്യന്തരമില്ലാതെ ദൈവ പുത്രനെ നേരിട്ട് കണ്ടെന്ന് അവകാശപ്പെടുന്ന തങ്കു പാസ്റ്റര്‍ ബ്രിട്ടണിലേയ്ക്ക് മുങ്ങിയത്. ചിട്ടിക്കമ്പനി നടത്തി പൊട്ടി നാടുവിട്ട് വര്‍ഷങ്ങള്‍ക്കു ശേഷം ആത്മീയതയെ കൂട്ടുപിടിച്ച് രോഗശാന്തി ശുശ്രൂഷ നടത്തുന്ന ആത്മീയതയെ വിറ്റ് വയര്‍ വീര്‍പ്പിച്ച തങ്കു പാസ്റ്റര്‍ മകന് പെണ്ണു കെട്ടിച്ചതിലും വമ്പന്‍ തട്ടിപ്പ് നടത്തി. കള്ളപ്രവചനത്തിലൂടെ കോടികളുടെ ആസ്തിയുള്ള യുവതിയെ മയക്കുമരുന്നിന് അടിമയായ സ്വന്തം മകനെകൊണ്ട് കെട്ടിച്ച് വീണ്ടും കര്‍ത്താവിനെ വിറ്റു. മയക്കു മരുന്നിന്റെ അടിമയായി വാഴുന്ന മകനെ രക്ഷിക്കാന്‍ കര്‍ത്താവുമായി നേരിട്ട് ബന്ധപ്പെടുന്ന തങ്കുവിന് കഴിഞ്ഞില്ല.

ഉപദ്രവം സഹിക്കാനാവാതെ വന്നപ്പോള്‍ വിദേശത്ത് നിന്ന് യുവതി സ്വന്തം നാടായ പിറവത്തേയ്ക്ക് തങ്കുവിന്റെ മകന്‍ റോണക്കിന്റെ തിരുശേഷിപ്പുകളുമായി എത്തിച്ചേര്‍ന്നു. നാട്ടുകാരുടെ കാശ് ഉപയോഗിച്ച് മകന് അരക്കോടിയുടെ കാര്‍ വാങ്ങിയ സംഭവത്തോടെ തങ്കുവിന്റെ വിശ്വസ്തര്‍ അകന്നു തുടങ്ങിയത്. വിശ്വാസികള്‍ക്കിടയിലും തങ്കുവിനെക്കുറിച്ച് പ്രശ്‌നങ്ങള്‍ ഉടലെടുത്ത് തുടങ്ങി. പ്രശ്‌നങ്ങള്‍ ആരംഭിച്ചു എന്ന് മനസ്സിലാക്കിയ തങ്കു ബാങ്കില്‍ കിടന്ന കോടികള്‍ കുറുക്കു വഴികളിലൂടെ വിദേശ ബാങ്കിലെത്തിച്ചു. ബിസിനസ്സില്‍ നിന്നുള്ള വരുമാനം നിലച്ചു, കൂടാതെ കര്‍ത്താവ് നിങ്ങളുടെ കയ്യിലൂടെ വരുന്നു എന്നു പറയുമ്പോള്‍ അല്ലേലൂയ്യാാ സ്‌തോത്രം എന്നു പറയാന്‍ ആളില്ലാതായതോടെ തങ്കു ഉള്ള മതലുകളെല്ലാം വാരിപ്പെറുക്കി ബ്രിട്ടണിലേയ്ക്ക് ചേക്കേറാന്‍ ഒരുങ്ങുന്നത്.

1. ചിട്ടിക്കമ്പനി നടത്തി പൊട്ടി നാടുവിട്ട് വര്‍ഷങ്ങള്‍ക്കു ശേഷം ആത്മീയ പരിവേഷത്തില്‍ വന്നിറങ്ങി രോഗശാന്തി ശുശ്രൂഷ നടത്തുന്ന ആത്മീയ വ്യാപാരിയാണ് തങ്കു പാസ്റ്റര്‍. പേരിന്റെ മുന്നിലുള്ള ഡോക്ടര്‍ എങ്ങനെയുണ്ടായെന്നു അദ്ദേഹത്തിന് മാത്രമേ അറിയൂ. തങ്കു പാസ്റ്ററുടെ പ്രാര്‍ത്ഥനാ സമ്മേളനങ്ങളിലെ ആദ്യകാല ഇര കുട്ടനെന്ന പാവപ്പെട്ട തൊഴിലാളിയായിരുന്നു. കുട്ടനു കാന്‍സറായിരുന്നു, പല ആശുപത്രികളില്‍ ചികിത്സിപ്പിച്ചു വത്രേ രോഗം കൂടിയതല്ലാതെ കുറഞ്ഞില്ല. ഒടുവില്‍ ഡോക്ടര്‍മാര്‍ കൈയൊഴിഞ്ഞു. ആധുനിക വൈദ്യശാസ്ത്രം കൈയ്യൊഴിഞ്ഞ കുട്ടനെ തങ്കു പാസ്റ്റര്‍ രക്ഷപ്പെടുത്തി. തങ്കു പാസ്റ്ററിന്റെ പ്രാര്‍ത്ഥനയുടെ ശക്തിയാല്‍ കുട്ടന്റെ കാന്‍സര്‍ പൂര്‍ണമായും മാറിയത്രേ. എന്ന് തങ്കു പാസ്റ്റര്‍ പറയും കുട്ടനും അത് ഏറ്റു പറയും.

കുട്ടനില്‍ ദൈവത്തിന്റെയും തങ്കുപാസ്റ്ററിന്റെയും അദ്ഭുതം പ്രവര്‍ത്തിച്ചതറിഞ്ഞു എല്ലാ പ്രാര്‍ത്ഥനാ സമ്മേളനങ്ങളിലും ഭക്തര്‍ പണവും ആഭരണങ്ങളും സംഭാവന നല്‍കി. തങ്കു പാസ്റ്റര്‍ വല്യ രോഗശുശ്രൂഷകനായി. കുറച്ചു കാലം കഴിഞ്ഞപ്പോള്‍ കുട്ടനെ പ്രാര്‍ത്ഥനാ സമ്മേളനങ്ങളില്‍ കാണാതായി. കാര്യം കഴിഞ്ഞപ്പോള്‍ പാസ്റ്റര്‍ കുട്ടനെ ഉപേക്ഷിച്ചു കളഞ്ഞു. കാരണം കുട്ടന് കാന്‍സറിന്റെ അവസാന സ്റ്റേജ് എത്തിയിരുന്നു അപ്പോഴേക്കും. നടക്കാന്‍ പോലും വയ്യാതായി. മരുന്നും വിശ്രമവുമില്ലാതെ കുട്ടന്‍ മരണാസന്നനായി.

കുട്ടന്‍ ആരും നോക്കാനില്ലാതെ കാന്‍സറിന്റെ അവസാന വേദനകള്‍ അനുഭവിച്ചു മരിച്ചു. അധികമാരും അത് അറിഞ്ഞില്ല. നാള്‍ക്കുനാള്‍ പാസ്റ്ററിന്റെ പേരിലുള്ള വിശ്വാസം കൂടി. പണം ഒഴുകിയെത്തി. ഇദ്ദേഹത്തിന്റെ സഹായിയായിരുന്ന രാജനും ഭാര്യയും ഇദ്ദേഹത്തോട് പിണങ്ങിയപ്പോള്‍ പത്രസമ്മേളനം നടത്തി സ്വര്‍ഗീയവിരുന്ന് എന്ന പേരില്‍ പാസ്റ്റര്‍ സംഘടിപ്പിക്കുന്ന പരിപാടിയെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു. അന്നത് വലിയ ചര്‍ച്ച ആയെങ്കിലും തങ്കു വലിച്ചെറിഞ്ഞ ഇറച്ചിക്കഷ്ണത്തില്‍ മാധ്യമസിങ്കങ്ങള്‍ വായടച്ചു. അതോടെ തങ്കുവിന് ഉന്മേഷം കൂടി.

ഇദ്ദേഹത്തിന്റെ സാമ്പത്തിക സ്രോതസുകളെപ്പറ്റി നിരവധി ആരോപണങ്ങളുണ്ട്. സ്വര്‍ഗീയ വിരുന്നിന്റെ പേരില്‍ വന്‍ തോതില്‍ പണം പിരിക്കുന്നതായും ആരാധനയ്ക്കെത്തുന്നവരില്‍ നിന്നും സ്‌തോത്ര കാഴ്ചയ്ക്കു പുറമെ വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് കവറുകള്‍ നല്‍കി അതിലൂടെ പണം സമാഹരിക്കുകയാണെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികളില്‍ നിന്ന് ഓരോ ആഴ്ചയും ലക്ഷക്കണക്കിന് രൂപയാണ് ശേഖരിച്ചിരുന്നതെന്നും ആരോപണമുണ്ട്.

കുറെ വര്‍ഷങ്ങള്‍ മുന്‍പ് ഇയാള്‍ നടത്തിയിരുന്ന ചിട്ടികമ്പനിയെപ്പറ്റിയും രോഗശാന്തി കണ്‍വെന്‍ഷനുകളെപ്പറ്റിയും അതുവഴി സമ്പാദിച്ച കോടികളെപ്പറ്റിയും നിരവധി പ്രശ്‌നങ്ങളും റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. അന്നത്തെ കോട്ടയം ജില്ലാ പോലിസ് സൂപ്രണ്ട് മാത്യു പോളികാര്‍പ്പ് ഇയാളുടെ വീട്ടിലും ഓഫിസിലും നടത്തിയ റെയിഡില്‍ ഡോളര്‍ അടക്കമുള്ള വിദേശ കറന്‍സിയും ഭൂമി ഇടപാടുകളുടെ രേഖകളും പാസ്‌പോര്‍ട്ടുകളും കണ്ടെത്തിയെങ്കിലും രാഷ്ട്രീയ കോമരങ്ങളുടെ ഒത്താശയില്‍ അതെല്ലാം വെള്ളപേപ്പറുകളും വിശ്വാസികളുടെ കത്തുകളുമായി മാറി. അവിടെയും തങ്കു രക്ഷപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...