വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് പണം തട്ടിയ യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് പണം തട്ടിയ യുവാവ് പിടിയില്‍. വില്ലേജ് ഓഫീസര്‍മാരെ ലക്ഷ്യമിട്ടാണ് തട്ടിപ്പ്. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ഷിയാസിനെയാണ് പാല പോലീസ് പിടികൂടിയത്. മീനച്ചില്‍ വില്ലേജ് എക്‌സ്റ്റെഷന്‍ ഓഫീസര്‍ നല്‍കിയ പരാതിയിലാണ് ഷിയാസിനെ അറസ്റ്റ് ചെയ്തത്. സമീപകാലത്തായി വിജിലന്‍സ് നിരവധി ഉദ്യോഗസ്ഥരെയാണ് കൈക്കൂലി കേസില്‍ പിടികൂടിയത്. പ്രത്യേകിച്ചും മധ്യകേരളത്തിലെ വിജിലന്‍സ് വിഭാഗം. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുര്‍ന്നാണ് ഇത്തരത്തില്‍ ഒരു തട്ടിപ്പിന് ഷിയാസ് തുനിഞ്ഞിറങ്ങിയത്.

വിജിലന്‍സ് ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ച്‌ അഴിമതി ആരോപണമുണ്ടെന്ന് പറയുകയും പണം ആവശ്യപ്പെടുകയുമാണ് രീതി. ഇങ്ങനെ മീനച്ചില്‍ വില്ലേജ് എക്‌സ്റ്റെഷന്‍ ഓഫീസറെ വിളിച്ച്‌ 30,000 രൂപ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. എന്നാല്‍ ഈ വിവരം ഉടന്‍ തന്നെ വില്ലേജ് എക്‌സ്റ്റെഷന്‍ ഓഫീര്‍ കോട്ടയം വിജിലന്‍സ് വിഭാഗത്തെ അറിയിച്ചു. തുടര്‍ന്ന് വിജിലന്‍സിന്റെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഷിയാസ് പിടിയിലാക്കുന്നത്. നിരവധി വില്ലേജ് ഓഫീസര്‍മാരെ ഇത്തരത്തില്‍ വിജിലസ് ചമഞ്ഞ് ഇയാള്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പല വില്ലേജ് ഓഫീസര്‍മാരും ഇയാള്‍ക്കെതിരെ പരാതിയും നല്‍കിയിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തദ്ദേശ വകുപ്പിൽ 264 പേരെ കൂട്ടത്തോടെ സ്ഥലം മാറ്റാനുള്ള ഉത്തരവ് പുറത്തിറക്കി

0
തിരുവനന്തപുരം: തദ്ദേശ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം. 264 പേരെയാണ് കൂട്ടത്തോടെ സ്ഥലം...

മലപ്പുറം കാത്തലിക് സിറിയന്‍ ബാങ്കില്‍ പണയം വച്ച സ്വര്‍ണം ഉടമ അറിയാതെ കൂടിയ തുകയ്ക്ക്...

0
താനൂര്‍: മലപ്പുറം താനൂര്‍ കാത്തലിക് സിറിയന്‍ ബാങ്കില്‍ പണയം വച്ച സ്വര്‍ണം...

നിയമസഭയ്ക്കകത്തുള്ള ബിജെപി പാർലമെന്ററി ഓഫീസിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം

0
തിരുവനന്തപുരം: നിയമസഭയ്ക്കകത്ത് ഭാരതാംബയുടെ ചിത്രം വെച്ച് ബിജെപി. നിയമസഭയ്ക്കകത്തുള്ള ബിജെപി പാർലമെന്ററി...

കടമ്മനിട്ട മാര്‍ത്തോമ്മാ ഇടവക ശതോത്തര രജതജൂബിലി ആഘോഷത്തിന് ജൂലൈ 26ന് തുടക്കമാകും

0
കടമ്മനിട്ട : കടമ്മനിട്ട മാര്‍ത്തോമ്മാ ഇടവക ശതോത്തര രജതജൂബിലി ആഘോഷത്തിന് ജൂലൈ 26ന്...