തലശ്ശേരി: തലശ്ശേരി അതിരൂപതയിലെ വികാരിമാര്‍ക്കെതിരെ അടുത്തിടെ കടുത്ത അമര്‍ഷമാണ് ഉയര്‍ന്നിരുന്നത്. ഇവരെക്കുറിച്ച് നിരവധി വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയകളിലും ഉയര്‍ന്നിരുന്നു. തലശേരി അതിരൂപതയിലെ പ്രശസ്തമായ തീര്‍ത്ഥാടനകേന്ദ്രമായ ചീക്കാട് ഉണ്ണിമിശിഹ ദേവാലയത്തില്‍ മുമ്പ് ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിച്ചിരുന്ന കൊച്ചച്ചനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലെ താരം.
ഫാദര്‍ അനീഷ് വട്ടക്കയത്തില്‍ രണ്ട് വര്‍ഷക്കാലം മുമ്പുവരെ ഈ ധ്യാനകേന്ദ്രത്തിലെ ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിച്ചിരുന്ന കൊച്ചച്ചനായിരുന്നു. പിന്നീട് ഇവിടുന്ന് സ്ഥലംമാറ്റം കിട്ടി അമ്മംകുളത്ത് ആയിരുന്നു. ഇദ്ദേഹം ചീക്കാട് ഇടവകയിലെ യുവതിയുമായി നാടുവിട്ടുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ഒരു കുട്ടിയുടെ അമ്മയാണ് യുവതി. ഇരുവരും ഒരുമിച്ച് പഠിച്ചവരാണ്. കുട്ടിയെ മാതാപിതാക്കളെ ഏല്‍പ്പിച്ച ശേഷമാണ് യുവതി കൊച്ചച്ചനോടൊപ്പം ഒളിച്ചോടിയത്. കത്തോലിക്കാ സഭയിലെ വൈദികര്‍ക്ക് വിവാഹം കഴിക്കാന്‍ അനുവാദം നല്‍കിയാല്‍ ഇത്തരം ഒളിച്ചോട്ടങ്ങള്‍ ഒരുപരിധിവരെ കുറക്കാന്‍ കഴിയും.