കളമശ്ശേരി മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ രോഗിയുമായെത്തിയ ആംബുലന്‍സ് മണിക്കൂറുകളോളം തടഞ്ഞിട്ടു

For full experience, Download our mobile application:
Get it on Google Play

കള​മശ്ശേരി: കോവിഡ് രോഗിയുമായി മെഡിക്കല്‍ കോളജിലെത്തി മടങ്ങിയ ആംബുലന്‍സ്​ സെക്യൂരിറ്റി വിഭാഗം മണിക്കൂറുകളോളം തടഞ്ഞിട്ടതായി പരാതി. മലയാറ്റൂരില്‍നിന്ന്​ 83 വയസ്സുകാരിയുമായി എത്തിയ ആംബുലന്‍സ് ജീവനക്കാരാണ്​ ദുരനുഭവം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്​. പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം.

മലയാറ്റൂര്‍ ഇല്ലിത്തോടിലുള്ള തലക്ക് മുറിവുള്ള വയോധികക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍നിന്ന്​ കളമശ്ശേരി മെഡിക്കല്‍ കോളജ്​ ആശുപത്രിയിലേക്ക് പറഞ്ഞയക്കുകയായിരുന്നു. ഇതനുസരിച്ച്‌ (108) ആംബുലന്‍സില്‍ മെഡിക്കല്‍ കോളജിലെത്തിച്ച രോഗിയെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു.

പിന്നാലെ മടങ്ങാന്‍ തുടങ്ങിയ ആംബുലന്‍സിനോട് പോകാന്‍ വരട്ടെയെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. എന്നാല്‍ എറണാകുളം ഐ.എം.എ കണ്‍ട്രോളില്‍ ബന്ധപ്പെട്ടപ്പോള്‍ തിരികെ ബേസ്​ ലൊക്കേഷനില്‍ എത്താനാണ് നിര്‍ദേശിച്ചത്. അതനുസരിച്ച്‌ മടങ്ങിയപ്പോള്‍ സെക്യൂരിറ്റി വിഭാഗം തടഞ്ഞിടുകയായിരുന്നു.

ആംബുലന്‍സ് ജീവനക്കാരോട്​ മോശമായി സംസാരിച്ചതായും പറയുന്നു. പിന്നീട് പോലീസ് ഇടപെട്ടതിനെത്തുടര്‍ന്ന് നാല്​ മണിക്കൂറിനുശേഷമാണ് പോകാനായതെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ആശുപത്രി കണ്‍ട്രോള്‍ റൂമില്‍നിന്നുള്ള നിദേശത്തെതുടര്‍ന്നാണ് തടഞ്ഞതെന്നാണ് സെക്യൂരിറ്റി വിഭാഗം ഉദ്യോഗസ്ഥന്‍ മണിരാജ് പറയുന്നത്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...