റാന്നിയിൽ എക്സൈസ് ഓഫീസ് പരിസരത്ത് മൂർഖൻ പാമ്പ് ; വനംവകുപ്പ് എത്തിയില്ലെന്ന് ആക്ഷേപം, ഒടുവിൽ പിടികൂടി മാത്തുക്കുട്ടി

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നി എക്സൈസ് ഓഫീസ് പരിസരത്ത് ഭീതി പരത്തിയ മൂർഖൻ പാമ്പിനെ ഒടുവിൽ പാമ്പുപിടുത്ത വിദഗ്ധൻ മാത്തുക്കുട്ടി എത്തി പിടികൂടി. ഓഫിസ് ജീവനക്കാരും പരിസരവാസികളും വലിയ ആശങ്കയിലായിരുന്ന സമയത്താണ് മാത്തുക്കുട്ടി രക്ഷകനായെത്തിയത്. ഓഫീസിന് തൊട്ടടുത്തായി പാമ്പിനെ കണ്ടതിനെ തുടർന്ന് ഉടൻ തന്നെ സമീപത്തുള്ള വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീമിനെ വിവരമറിയിച്ചിരുന്നു. എന്നാൽ വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തിയില്ലെന്ന് ആക്ഷേപമുണ്ട്. വനംവകുപ്പിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായ പശ്ചാത്തലത്തിലാണ് നാട്ടുകാർ മാത്തുക്കുട്ടിയെ വിവരമറിയിച്ചത്.

ഉടൻ തന്നെ സ്ഥലത്തെത്തിയ അദ്ദേഹം അതീവ സാഹസികമായി മൂർഖൻ പാമ്പിനെ പിടികൂടുകയായിരുന്നു. റാന്നി മേഖലയിൽ എവിടെ പാമ്പുകളെ കണ്ടതായി വിവരമറിയിച്ചാലും സന്നദ്ധനായി ആദ്യം ഓടിയെത്തുന്നത് മാത്തുക്കുട്ടിയാണെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ കൃത്യമായ ഇടപെടൽ ഉണ്ടാകാത്തതിൽ പ്രതിഷേധം ശക്തമാണ്. പിടികൂടിയ പാമ്പിനെ പിന്നീട് സുരക്ഷിതമായ വനമേഖലയിലേക്ക് മാറ്റുന്നതിനായി കൈമാറി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...