കോഴിക്കോട് കത്തിയമർന്ന് വെളിച്ചെണ്ണ മില്ല് ; ലക്ഷങ്ങളുടെ നഷ്ടം ; തീ പൂർണമായും അണയ്ക്കാൻ ശ്രമം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ബേപ്പൂരിൽ വെളിച്ചെണ്ണ മില്ലിലുണ്ടായ വൻ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടമെന്ന് വിലയിരുത്തൽ. വെസ്റ്റ് മാഹിയിലെ രേണുക ഓയിൽ മില്ലിനാണ് തീപിടിച്ചത്. പതിനഞ്ചോളം ഫയർ ഫോഴ്സ് യൂണിറ്റുകൾ ചേർന്ന് മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. 90 ശതമാനം തീയും അണച്ചിട്ടുണ്ടെങ്കിലും ചിലയിടത്ത് തീപടരുകയും പുക ഉയരുകയും ചെയ്യുന്നുണ്ട്. അപകടത്തിൽ ഒരു ലോറിയും കത്തിനശിച്ചു. സംഭവസമയം ജീവനക്കാർ ഇല്ലാതിരുന്നതിനാൽ ആളപായം ഒഴിവായി. ഞായറാഴ്ച രാത്രി 10 മണിയോടെ ആണ് കൊപ്ര ആട്ടി വെളിച്ചെണ്ണ ഉൽപാദിപ്പിക്കുന്ന മില്ലിന് തീപിടിച്ചത്. കന്നാസിലും പാത്രങ്ങളിലും സംഭരണികളിലുമായി സൂക്ഷിച്ചിരുന്ന മുഴുവൻ വെളിച്ചെണ്ണയും കത്തിനശിച്ചു.

എണ്ണ വലിയതോതിൽ സൂക്ഷിച്ചിരുന്ന സംഭരണികളിലേക്കും തീ പടർന്നതോടെ ആണ് അപകടത്തിൻ്റെ വ്യാപ്തി വർധിച്ചത്. സമീപത്തുള്ള വീടുകളിലേക്കും പുക ഉയരുന്ന സാഹചര്യമുണ്ടായി. നിലവിൽ വെളിച്ചെണ്ണ കിടക്കുന്ന സ്ഥലങ്ങളിൽ തീപടരുന്നുണ്ട്. അഞ്ച് ഫയർ ഫോഴ്സ് യൂണിറ്റുകൾ ചേർന്ന് തീ പൂർണമായും അണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് നടന്ന എസ്എഫ്‌ഐ മാര്‍ച്ചിലെ സംഘർഷം ; കണ്ണൂര്‍ ജില്ലാ സെക്രട്ടറി അറസ്റ്റില്‍

0
കണ്ണൂര്‍: തിരുവനന്തപുരത്ത് നടന്ന എസ്എഫ്‌ഐ മാര്‍ച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി...

എല്ലാ മഴ മുന്നറിയിപ്പുകളും പിൻവലിച്ചു ; സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല. മഴ മുന്നറിയിപ്പ്...

അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ കര്‍ശനനടപടിക്ക് ആഭ്യന്തരമന്ത്രി നിര്‍ദേശം...

0
തിരുവനന്തപുരം: അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ...

ടൊയോട്ടയുടെ ജനപ്രിയ മോഡലായ ഗ്ലാന്‍സയുടെ ഫെയ്‌സ് ലിഫ്റ്റ് ലോഞ്ച് ഒക്ടോബര്‍ 14ന്

0
ടൊയോട്ടയുടെ ജനപ്രിയ മോഡലായ ഗ്ലാൻസയുടെ ഫെയ്‌സ് ലിഫ്റ്റ് ഒക്ടോബർ 14ന് വിപണിയിൽ...