ഗുജറാത്ത് ഉൾക്കടലിൽ ഇന്ത്യയുടെ കൽപസർ അണക്കെട്ട് ; ചെലവ് 1.3 ലക്ഷം കോടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഗുജറാത്തിൽ ഉൾക്കടലിൽ വമ്പൻ അണക്കെട്ട് നിർമിക്കാനുള്ള സ്വപ്നപദ്ധതിയുമായി ഇന്ത്യ. ഖംഭാത് ഉൾക്കടലിൽ പണിയാൻ ഉദ്ദേശിക്കുന്ന കൽപസർ അണക്കെട്ടിന് 60 കിലോമീറ്ററാണ് നീളം. നർമദ, സാബർമതി, തപ്തി തുടങ്ങിയ നദികൾ അറബിക്കടലിൽ ചേരുന്നത് ഇവിടെയാണ്. ഇൗ വെള്ളമാണ് കടലിൽചേരുംമുൻപ്‌ അണക്കെട്ടിൽ ശേഖരിക്കുക. 1800 ചതുരശ്രകിലോമീറ്റർ വിസ്തീർണമുള്ള അണക്കെട്ടിൽ, 7,807 മില്യൺ ക്യുബിക് മീറ്റർ ജലം സംഭരിക്കാനാകും. ഇതോടെ, കൊടുംവരൾച്ചയുള്ള സൗരാഷ്ട്രമേഖലയിലെ ഒൻപതുജില്ലകളിലായി ഏകദേശം 26 ലക്ഷം ഏക്കർ ഭൂമിയിൽ ജലസേചനം സാധ്യമാകും. കുടിവെള്ളക്ഷാമവും പരിഹരിക്കും.

ഊർജോത്‌പാദനം, ഗതാഗതം, വ്യവസായം എന്നിവയ്ക്കും അണക്കെട്ട് സഹായകമാകും. ബൃഹത്തായ ഈ പദ്ധതിക്ക് 1.3 ലക്ഷം കോടി രൂപയാണ് ചെലവ്. അണക്കെട്ട് പൂർത്തിയാകുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം രൂപപ്പെടും. പദ്ധതിക്ക് ഏകദേശം 2,500 മെഗാവാട്ടുവരെ വൈദ്യുതി ഉത്പാദനശേഷി ഉണ്ട്. അണക്കെട്ടിനുമുകളിൽ 16 വരി ദേശീയപാതയ്ക്കൊപ്പം റെയിൽവേലൈനും ഉണ്ടാവും. സൗരാഷ്ട്രയിലെ ഭാവ്നഗറിനെയും ദക്ഷിണഗുജറാത്തിലെ ബെറൂച്ചിനെയും നേരിട്ട് ബന്ധിപ്പിക്കാനാകും. നിലവിൽ സൗരാഷ്ട്രയിൽനിന്ന് ദക്ഷിണ ഗുജറാത്തിലേക്ക് വാഹനങ്ങൾക്ക് ഗൾഫ് ഓഫ് ഖംഭാത് ചുറ്റി ഏകദേശം 240 കിലോമീറ്റർ താണ്ടിവേണം പോകാൻ. അണക്കെട്ടുവന്നാൽ 60 കിലോമീറ്റർ ആവും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് നടന്ന എസ്എഫ്‌ഐ മാര്‍ച്ചിലെ സംഘർഷം ; കണ്ണൂര്‍ ജില്ലാ സെക്രട്ടറി അറസ്റ്റില്‍

0
കണ്ണൂര്‍: തിരുവനന്തപുരത്ത് നടന്ന എസ്എഫ്‌ഐ മാര്‍ച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി...

എല്ലാ മഴ മുന്നറിയിപ്പുകളും പിൻവലിച്ചു ; സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല. മഴ മുന്നറിയിപ്പ്...

അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ കര്‍ശനനടപടിക്ക് ആഭ്യന്തരമന്ത്രി നിര്‍ദേശം...

0
തിരുവനന്തപുരം: അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ...

ടൊയോട്ടയുടെ ജനപ്രിയ മോഡലായ ഗ്ലാന്‍സയുടെ ഫെയ്‌സ് ലിഫ്റ്റ് ലോഞ്ച് ഒക്ടോബര്‍ 14ന്

0
ടൊയോട്ടയുടെ ജനപ്രിയ മോഡലായ ഗ്ലാൻസയുടെ ഫെയ്‌സ് ലിഫ്റ്റ് ഒക്ടോബർ 14ന് വിപണിയിൽ...