തേങ്ങയുടെ വിലയിടിവ്‌ ; നാളികേര കര്‍ഷകര്‍ ദുരിതത്തില്‍

For full experience, Download our mobile application:
Get it on Google Play

പേരാമ്പ്ര : തേങ്ങയുടെ വില അനുദിനം താഴോട്ട്‌ പോകുന്ന സാഹചര്യത്തില്‍ വില പിടിച്ചു നിര്‍ത്താന്‍ ഗ്രാമീണ മേഖലയില്‍ എല്ലാ പഞ്ചായത്തുകളിലും പച്ചതേങ്ങ സംഭരണ കേന്ദ്രങ്ങള്‍ തുടങ്ങുകയും മുഴുവന്‍ ദിവസങ്ങളിലും തുറന്ന്‌ പ്രവര്‍ത്തിക്കാന്‍ സംവിധാനവുമൊരുക്കണമെന്ന്‌ നാളികേര കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

മുന്‍ വര്‍ഷങ്ങളില്‍ പച്ച തേങ്ങക്ക്‌ കിലോ 43 രൂപ വരെ കിട്ടിയിരുന്നെങ്കില്‍ ഇപ്പോള്‍ അത്‌ 23 രൂപ വരെ എത്തി നില്‍ക്കുന്നു. അതു തന്നെ കടയില്‍ കൊണ്ടുപോയാല്‍ എടുക്കാന്‍ കച്ചവടക്കാര്‍ മടി കാണിക്കുന്നു. ഇപ്പോഴത്തെ വില വെച്ചു നോക്കുമ്പോള്‍ ഒരു തേങ്ങക്ക്‌ 7 രൂപ പോലും കിട്ടുന്നില്ലായെന്നാണ്‌ കര്‍ഷകര്‍ പറയുന്നത്‌. ഇപ്പോഴത്തെ നിലയില്‍ 13 രൂപയെങ്കിലും ഒരു തേങ്ങക്ക്‌ ഉത്‌പാദന ചിലവ്‌ വരുമെന്നിരിക്കെ വലിയ നഷ്‌ടം നേരിടുമെന്ന സ്‌ഥിതിയാണ്‌. ഓണക്കാലത്തെങ്കിലും വിലവര്‍ദ്ധിക്കുമെന്ന്‌ പ്രതീക്ഷിച്ച്‌ പറിച്ച്‌ സംഭരിച്ച തേങ്ങകളൊക്കെ പലസ്‌ഥലങ്ങളിലും ഉണങ്ങി നശിക്കുകയാണ്‌ ചെയ്യുന്നത്. എല്ലാ പഞ്ചായത്തുകളിലും സംഭരണ കേന്ദ്രങ്ങള്‍ തുടങ്ങി വില പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാണ്‌ നാളികേര കര്‍ഷകര്‍ ആവശ്യപ്പെടുന്നത്‌.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...