Saturday, April 20, 2024 10:11 am

വി​ല വീ​ണ്ടും കൂ​പ്പു​കു​ത്തി​യ​തോ​ടെ നാ​ളി​കേ​ര ക​ര്‍​ഷ​ക​ര്‍ പെ​രു​വ​ഴി​യി​ല്‍

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട്: വി​ല വീ​ണ്ടും കൂ​പ്പു​കു​ത്തി​യ​തോ​ടെ നാ​ളി​കേ​ര ക​ര്‍​ഷ​ക​ര്‍ പെ​രു​വ​ഴി​യി​ല്‍. ഉ​ല്‍​പാ​ദ​ന ചെ​ല​വി​ന്റെ പ​കു​തി​പോ​ലും ല​ഭി​ക്കാ​താ​യ​തോ​ടെ പ​ല​രും തെ​ങ്ങി​ല്‍​നി​ന്ന് നാ​ളി​കേ​രം പ​റി​ക്കു​ന്ന​തു​വ​രെ നി​ര്‍​ത്തി​​വെ​ച്ചി​രി​ക്കു​ക​യാ​ണ്. നി​ല​വി​ല്‍ കി​ലോ നാ​ളി​കേ​ര​ത്തി​ന് 24 രൂ​പ​യാ​ണ് വി​ല ല​ഭി​ക്കു​ന്ന​ത്. ഒ​രു​മാ​സം മു​മ്പ് 28 രൂ​പ​യു​ണ്ടാ​യി​രു​ന്ന​താ​ണി​പ്പോ​ള്‍ കു​റ​ഞ്ഞ് 24ല്‍ ​എ​ത്തി​യ​ത്. വി​ല മു​മ്പ് വ​ര്‍​ധി​ച്ച​തി​ല്‍ പി​ന്നെ ഇ​ത്ര​ക​ണ്ട് കു​റ​ഞ്ഞി​ട്ടി​ല്ലെ​ന്നാ​ണ് ക​ച്ച​വ​ട​ക്കാ​ര്‍ പ​റ​യു​ന്ന​ത്. നാ​ളി​കേ​ര​ത്തി​ന് സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ച താ​ങ്ങു​വി​ല​ത​ന്നെ 32 രൂ​പ​യാ​ണെ​ന്നി​രി​ക്കെ​യാ​ണ് വി​ല ഇ​ത്ര​യും കു​റ​ഞ്ഞ​ത്. സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍ നാ​ളി​കേ​രം സം​ഭ​രി​ക്ക​ണ​​മെ​ന്ന​ത​ട​ക്ക​മു​ള്ള ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് പ​രി​ഗ​ണ​ന ല​ഭി​ക്കാ​ത്ത​താ​ണ് വി​ല ഇ​ടി​യാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ടു​ന്ന​ത്.

Lok Sabha Elections 2024 - Kerala

ജി​ല്ല​യി​ല്‍ ആ​വ​ശ്യ​ത്തി​ന് സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ മി​ക്ക​വ​രും നാ​ളി​കേ​രം പൊ​തു​വി​പ​ണി​യി​ല്‍ കി​ട്ടു​ന്ന​ വി​ല​യ്ക്ക് വി​ല്‍​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. ത​മി​ഴ്നാ​ട്ടി​ലേ​ക്കാ​ണ് നാ​ളി​കേ​രം ഏ​റെ​യും ക​യ​റ്റി​പ്പോ​കു​ന്ന​ത്. എ​ന്നാ​ല്‍ കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യ​തോ​ടെ മു​മ്പ​ത്തേ​ക്കാ​ള്‍ കേ​ര​ള​ത്തി​ല്‍ ഉ​ല്‍​പാ​ദ​നം വ​ര്‍​ധി​ച്ച​തും കു​റ​ഞ്ഞ ​ചെ​ല​വി​ല്‍ ത​മി​ഴ്നാ​ട്ടി​ല്‍ വ​ലി​യ​തോ​തി​ല്‍ നാ​ളി​കേ​രം ഉ​ല്‍​പാ​ദി​പ്പി​ക്കു​ന്ന​തു​മാ​ണ് ആ​വ​ശ്യ​വും വി​ല​യും കു​റ​യാ​ന്‍ കാ​ര​ണം. മു​മ്പ് നാ​ളി​കേ​ര വി​ല കി​​ലോ​ക്ക് 44 വ​രെ എ​ത്തി​യി​രു​ന്നു. അ​താ​ണി​പ്പോ​ള്‍ പ​കു​തി​യോ​ള​മാ​യ​ത്. ശ​രാ​ശ​രി വ​ലു​പ്പ​മു​ള്ള മൂ​ന്ന് നാ​ളി​കേ​ര​മു​ണ്ടെ​ങ്കി​ലേ ഒ​രു​കി​ലോ തൂ​ക്ക​മാ​വു​ക​യു​ള്ളൂ. ആ ​നി​ല​ക്ക് നോ​ക്കു​മ്പോ​ള്‍ ഒ​രു നാ​ളി​കേ​ര​ത്തി​ന് എ​ട്ടു​രൂ​പ​യോ​ള​മാ​ണി​പ്പോ​ള്‍ ല​ഭി​ക്കു​ന്ന​ത്.

ചു​രു​ങ്ങി​യ​ത് ഒ​രു നാ​ളി​കേ​ര​ത്തി​ന് 15 രൂ​പ​യെ​ങ്കി​ലും കി​ട്ടു​ക​യും കി​ലോ​ക്ക് 45 രൂ​പ​യും ല​ഭി​ക്കു​ക​യും ചെ​യ്തെ​ങ്കി​ല്‍ മാ​ത്ര​മേ ഈ ​രം​ഗ​ത്ത് തു​ട​രാ​നാ​വൂ എ​ന്നാ​ണ് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്ന​ത്. നാ​ളി​കേ​ര​ത്തി​ന് വി​ല കു​റ​ഞ്ഞ​പ്പോ​ള്‍ ത​ന്നെ കൃ​ഷി​പ്പ​ണി​ക്കാ​രു​ടെ​യും തേ​ങ്ങ​പ​റി​ക്കു​ന്ന​വ​രു​ടെ​യും കൂ​ലി​യും വ​ള​ത്തി​ന്റെ വി​ല​യും കൂ​ടു​ക​യാ​ണ് ചെ​യ്ത​ത്. ഇ​തും ഈ ​രം​ഗ​ത്തു​ള്ള​വ​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ക​യാ​ണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ കൊടിയേറും

0
പത്തനംതിട്ട : ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലെ ഉത്സവം നാളെ കൊടിയേറും. നാളെ...

മാലിന്യം നിറഞ്ഞ് ഏഴംകുളം – ഏറത്ത്‌ പഞ്ചായത്ത്

0
അടൂർ : ഏഴംകുളം - ഏറത്ത് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ വരിക്കപ്ലാമൂട്ടിൽ...

നഴ്സായ യുവതി വിവാഹാലോചന നിരസിച്ചു ; വീട്ടിൽ കയറി 5 പേരെ വെട്ടിയ യുവാവ്...

0
മാന്നാർ (ആലപ്പുഴ) : വിവാഹാലോചന നിരസിച്ചതിന്റെ വൈരാഗ്യം നിമിത്തം ചെന്നിത്തല കാരാഴ്മയിൽ...

അനാവശ്യ നിയന്ത്രണങ്ങൾ പൂരത്തിന്‍റെ ശോഭ കെടുത്തി ; കെ. മുരളീധരന്‍

0
തൃശ്ശൂര്‍: രാത്രി നടക്കേണ്ടിയിരുന്ന പൂരം വെടിക്കെട്ട് നിര്‍ത്തിവച്ചതിലും, പിന്നീട് നേരം വെളുത്തിട്ട്...