ഉത്സവാ​ഘോഷത്തിനിടെ തെങ്ങിന് തീപിടിച്ച് കടപുഴകി വീണു : ഒരാൾക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഉണങ്ങിയ തെങ്ങിന് തീപിടിച്ച്‌ കടപുഴകി വീണ് ഒരാള്‍ക്ക് ദാരുണാന്ത്യം. വെള്ളിമാടുകുന്ന് കാട്ടറ പൊയില്‍ താഴത്ത് ഗണേഷാണ് (60) മരിച്ചത്. സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളിയുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. പൂളക്കടവ് കൊഴമ്പുറത്ത് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് ഉണങ്ങി നിന്നിരുന്ന തെങ്ങിന്റെ അടിഭാ​ഗത്ത് തീപിടിച്ചത്.

ശനിയാഴ്ച രാത്രിയാണ് സംഭവം. ഉണങ്ങിനിന്ന തെങ്ങിനോട് ചേര്‍ന്ന് ആരോ തീയിട്ടതാണ് തീ പടരുന്നതിന് കാരണമായതെന്നാണ് വിവരം. പാറോപ്പടി കൊല്ലറക്കല്‍ സുധീഷ്, സുനി, പ്രഭാത് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് വെള്ളിമാടുകുന്ന് അഗ്നി രക്ഷാ സേനയും ചേവായൂര്‍ പോലീസും സ്ഥലത്തെത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...