കോള്‍ഡ് സ്റ്റോറേജിലെ റാക്കുകള്‍ തകര്‍ന്നുവീണു ലക്ഷങ്ങളുടെ നാശനഷ്ടം

For full experience, Download our mobile application:
Get it on Google Play

അരൂര്‍: ചന്തിരൂരില്‍ കോള്‍ഡ് സ്റ്റോറേജിലെ റാക്കുകള്‍ തകര്‍ന്നുവീണു ലക്ഷങ്ങളുടെ നാശനഷ്ടം . ആളപായമില്ല. ദേശീയ പാതയില്‍ ചന്തിരൂര്‍ ഹൈസ്കൂളിന് തെക്കുഭാഗത്ത് സ്നോബി എന്ന കോള്‍ഡ്സ്റ്റോറേജിലെ റാക്കുകളാണ് ഇന്നലെ ഉച്ചയ്ക്ക് തകര്‍ന്നു വീണത്.റാക്കുകള്‍ നിര്‍മ്മിച്ചിരിക്കുന്ന ഇരുമ്പ്തൂണുകള്‍ വളഞ്ഞ് പുറത്തേക്ക് വീഴുകയായിരുന്നു. വന്‍ ശബ്ദം കേട്ട് പുറത്തുണ്ടായിരുന്ന ജീവനക്കാര്‍ ഓടിയെത്തിയപ്പോഴാണ് സ്റ്റോറിന്റെ മുന്‍ഭാഗം തകര്‍ന്നു വീഴുന്നത് കണ്ടത്. അപകടത്തെ തുടര്‍ന്ന് സ്ഥാപനത്തിനകത്തെ ശീതീകരണ സംവിധാനമാകെ തകരാറിലായി.

അരൂര്‍ മേഖലയിലെ മത്സ്യ സംസ്കരണ കയറ്റുമതി സ്ഥാപനങ്ങളിലെ കോടിക്കണക്കിന് രൂപയുടെ മത്സ്യ വിഭവങ്ങള്‍ കയറ്റുമതിയ്ക്ക് മുമ്പായി പാക്ക് ചെയ്ത് സൂക്ഷിക്കുന്നത് ഇത്തരം കോള്‍ഡ് സ്റ്റോറേജുകളിലാണ്. കോള്‍ഡ്സ്റ്റോറേജില്‍ സൂക്ഷിച്ചിരുന്ന മത്സ്യ വിഭവങ്ങള്‍ വന്‍തോതില്‍ നശിച്ചതായാണ് പ്രാഥമിക നിഗമനം.കേടാകാത്തവ മറ്റു കോള്‍ഡ് സ്റ്റോറേജുകളിലേയ്ക്ക് അടിയന്തിരമായി മാറ്റി. നഷ്ടം കണക്കാക്കിയിട്ടില്ല. സംഭവമറിഞ്ഞയുടന്‍ അരൂര്‍ അഗ്നിശമന സേനയും പോലീസും രക്ഷാപ്രവര്‍ത്തനത്തിനെത്തി. റാക്കുകളുടെ ബലക്കുറവും അമിതഭാരവുമാണ് അപകടത്തിന് കാരണമെന്ന് പറയപ്പെടുന്നു. .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി കോൺഗ്രസിൽ ചരടവുവലി സജീവം

0
മലപ്പുറം: മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി കോൺഗ്രസിൽ ചരടവുവലി സജീവം. വി.എസ്...

സെന്‍സസ് പ്രക്രിയയിലൂടെ എന്‍പിആര്‍ തയ്യാറാക്കുന്നതിനുള്ള അജണ്ടകള്‍ കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചുകടത്തുകയാണെന്ന് പിണറായി വിജയന്‍

0
തിരുവനന്തപുരം: സെന്‍സസ് പ്രക്രിയയിലൂടെ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) തയ്യാറാക്കുന്നതിനുള്ള...

ലോക്ഭവന് മുന്നില്‍ വഴിയാത്രക്കാരന്‍ കുഴഞ്ഞുവീണു

0
തിരുവനന്തപുരം: ലോക്ഭവനു മുന്നിലെ റോഡില്‍ കുഴഞ്ഞുവീണ വഴിയാത്രക്കാരന് അടിയന്തര സഹായവുമായി...

സാങ്കേതിക തകരാറുകൾ മൂലം കരിപ്പൂരിൽ നിന്നും നെടുമ്പാശ്ശേരിയിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന അന്താരാഷ്ട്ര വിമാന സർവീസുകൾ...

0
കോഴിക്കോട്: സാങ്കേതിക തകരാറുകളെയും മറ്റ് തടസ്സങ്ങളെയും തുടർന്ന് സംസ്ഥാനത്തെ പ്രധാന വിമാനത്താവളങ്ങളിൽ...