എസ്എസ്എൽസി മോഡല്‍ പരീക്ഷക്ക് വിദ്യാര്‍ഥികളില്‍നിന്ന് പണംപിരിവ് ; സര്‍ക്കുലര്‍ പുറത്തിറക്കി സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എസ്.എസ്.എല്‍.സി. മോഡല്‍ പരീക്ഷയ്ക്ക് വിദ്യാര്‍ഥികളില്‍നിന്ന് പണം പിരിവ്. പത്തുരൂപവീതം വിദ്യാര്‍ഥികളില്‍നിന്ന് പിരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ഫെബ്രുവരി 19-നാണ് എസ്.എസ്.എല്‍.സി. മോഡല്‍ പരീക്ഷ ആരംഭിക്കുക. ഇതിനു മുന്നേ ഓരോ വിദ്യാര്‍ഥിയില്‍നിന്നും പത്തുരൂപ കൈപ്പറ്റാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. ചോദ്യപേപ്പര്‍ അച്ചടിച്ച് വിതരണം ചെയ്യുന്നതിനാണ് പിരിവ് നടത്തുന്നതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.

സംസ്ഥാനത്ത് ഇതാദ്യമായാണ് ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിനായി വിദ്യാര്‍ഥികളില്‍നിന്ന് പിരിവെടുക്കുന്നത്. പരീക്ഷാ പേപ്പര്‍ പ്രിന്റെടുക്കുന്നതിന് സര്‍ക്കാര്‍ പിരിവെടുക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും ഉത്തരവ് പിന്‍വലിക്കാത്ത പക്ഷം സംസ്ഥാനവ്യാപകമായി പ്രതിഷേധിക്കുമെന്നും കെ.എസ്.യു. അറിയിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാഭ്യാസ ഓഫീസുകളിലേക്ക് കെ.എസ്.യു. ജില്ലാകമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കും എന്ന ചർച്ചകൾ ഉയരുന്നതിനിടെ എതിരഭിപ്രായവുമായി കേരള കോൺ​ഗ്രസ് ജോസഫ് വിഭാ​ഗം

0
ഇടുക്കി: മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കും എന്ന ചർച്ചകൾ ഉയരുന്നതിനിടെ എതിരഭിപ്രായവുമായി...

ചെങ്കല്ല് ഇറക്കിയ ശേഷം എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട ലോറി വീടിനരികിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു

0
കാസർകോട്: ചെങ്കല്ല് ഇറക്കിയ ശേഷം എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട ലോറി...

മാത്തുക്കുട്ടിയുടെ ധീരമായ ഇടപെടല്‍ ഫലം കണ്ടു : അന്ത്യാളൻകാവിലെ കുളവിക്കൂട് നീക്കം ചെയ്തു

0
കോഴഞ്ചേരി : പ്രദേശവാസികളുടെ ഉറക്കം കെടുത്തിയ കൂറ്റൻ കുളവിക്കൂട് സര്‍പ്പ വാളണ്ടിയര്‍...

കെ സി എൽ ടൂർണമെന്റ് : വിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ തിരുവനന്തപുരത്ത്

0
തിരുവനന്തപുരം : കേരളത്തിലെ താരങ്ങൾക്കുള്ള മികച്ച അവസരമാണ് കേരള ക്രിക്കറ്റ് ലീഗെന്ന്...