കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് അടച്ചിടാന്‍ ഉത്തരവിട്ട് കലക്ടർ

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ഡയറക്ടറുടെ ജാതി വിവേചനത്തിനെതിരെ വിദ്യാർത്ഥികൾ സമരം ചെയ്യുന്ന കോട്ടയത്തെ കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഇന്ന് മുതൽ ജനുവരി എട്ട് വരെ അടച്ചിടും. ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീയുടെ ഉത്തരവിനെ തുടർന്നാണ് നടപടി. വിദ്യാർത്ഥികളോട് ഹോസ്റ്റലുകൾ ഒഴിയാനും ആവശ്യപ്പെട്ടിട്ടുണ്ട്. ക്രിസ്മസ് ദിനം മുതൽ സമരം ശക്തമാക്കാൻ വിദ്യാർത്ഥികൾ തീരുമാനിച്ച സാഹചര്യത്തിലാണ് കളക്ടറുടെ നടപടി.

വിദ്യാർത്ഥികളുടെ നിരാഹാര സമരത്തിനിടെ അനിഷ്ട സംഭവങ്ങൾക്ക് സാധ്യതയുണ്ടെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 2011ലെ കേരള പോലീസ് ആക്ടിലെ സെക്ഷൻ 81 പ്രകാരമാണ് നടപടി. ഡിസംബർ അഞ്ച് മുതൽ വിദ്യാർത്ഥികളുടെ സമരം നടക്കുകയാണ്.

ഡിസംബർ 25 മുതൽ വിദ്യാർത്ഥികൾ നിരാഹാര സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാമെന്നും ക്രമസമാധാന പരിപാലനത്തെ പ്രതികൂലമായി ബാധിക്കുമെന്നും കാണിച്ച് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കൂടിയായ സബ് കളക്ടർ സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്നാണ് നടപടി. തുടർന്ന് പോലീസ് ക്യാമ്പസിലെത്തി കളക്ടറുടെ ഉത്തരവ് വിദ്യാർത്ഥികളെ ധരിപ്പിച്ചു. വിദ്യാർത്ഥികളോട് ഹോസ്റ്റലുകൾ ഒഴിയാനും പോലീസ് ആവശ്യപ്പെട്ടു. പള്ളിക്കത്തോട് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ക്യാമ്പസിലെത്തിയത്.

ഇൻസ്റ്റിറ്റ്യൂട്ടിലെ താൽക്കാലിക ജോലി നിലനിൽക്കണമെങ്കിൽ ഡയറക്ടറുടെ വീട്ടിലെ ജോലി ഏറ്റെടുക്കാൻ കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ ഇൻസ്റ്റിറ്റ്യൂട്ടിലെ താൽക്കാലിക ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു. അവിടെയും ഡയറക്ടറുടെ കുടുംബം ജീവനക്കാരോട് ജാതി വിവേചനത്തോടെയാണ് പെരുമാറിയതെന്ന് ജീവനക്കാർ വെളിപ്പെടുത്തിയിരുന്നു. ഇതിന് പുറമെ, എസ്.സി/എസ്.ടി വിദ്യാർത്ഥികൾക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനം നിഷേധിക്കുന്ന സാഹചര്യമാണുള്ളതെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.

ശങ്കർ മോഹൻ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഡയറക്ടറായി ചുമതലയേറ്റത് മുതൽ വിദ്യാർത്ഥികളും ഡയറക്ടറും തമ്മിൽ സംഘർഷമുണ്ടായിരുന്നു. കഴിഞ്ഞ ഐഎഫ്എഫ്കെയിൽ സംവിധായകന്‍റെ ജാതി വിവേചനത്തിനെതിരെ വിദ്യാർത്ഥികൾ പ്രതിഷേധിക്കുകയും നിരവധി സിനിമ, സാമൂഹിക മേഖലകളിൽ നിന്നുള്ളവർ പങ്കെടുക്കുകയും ചെയ്തത് വലിയ വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് സംഘർഷ സാധ്യതയുണ്ടെന്ന് ജില്ലാ കളക്ടർ ഉത്തരവിറക്കിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....