കോളേജിന് എയ്ഡഡ് പദവി അനുവദിക്കണം : എ.ഐ.എസ്.എഫ്

For full experience, Download our mobile application:
Get it on Google Play

എഴുമറ്റൂര്‍: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ അധീനതയിലുള്ള കുളര്‍ത്തൂര്‍മൂഴി ശബരിദുര്‍ഗാ കോളേജിന് എയ്ഡഡ് പദവി അനുവദിക്കണമെന്ന് എ.ഐ.എസ്.എഫ് എഴുമറ്റൂര്‍ മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മല്ലപ്പള്ളി താലൂക്കിലെ കിഴക്കന്‍ മലയോരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് ആണിത്. സമീപ പ്രദേശങ്ങളില്‍ മറ്റു കോളേജ് ഇല്ലാത്തതിനാല്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ആശ്രയിക്കുന്നത് ഈ കോളേജിനെ ആണ്.

എന്നാല്‍ വലിയ തുക ഫീസ് ഈടാക്കുന്നതിനാല്‍ സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് കോളേജില്‍ ഉപരിപഠനം നടത്താനാകുന്നില്ല. അതിനാല്‍ കോളേജിന് എയ്ഡഡ് പദവി നല്‍കിയാല്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനം ചെയ്യുമെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. എ.ഐ.എസ്.എഫ് സംസ്ഥാന കമ്മറ്റിയംഗം എസ് ദേവദത്ത് ഉദ്ഘാടനം ചെയ്തു. അദ്വൈത് കൃഷ്ണ അധ്യക്ഷത വഹിച്ചു.

സി.പി.ഐ മണ്ഡലം സെക്രട്ടറി കെ സതീഷ്, അസിസ്റ്റന്റ് സെക്രട്ടറി അനീഷ് ചുങ്കപ്പാറ, എ.ഐ.എസ്.എഫ് ജില്ലാ കമ്മറ്റിയംഗം ജ്യോതി കൃഷ്ണ, അനില്‍ കേഴപ്ലാക്കല്‍, ഷിബു ലൂക്കോസ്, ലിബു തൊട്ടിയില്‍, സി.കെ ജോമോന്‍, റോബി എബ്രഹാം, നവാസ്ഖാന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി അഭിജിത്ത് മധു(പ്രസിഡന്‍റ്), അമീര്‍ഖാന്‍ (വൈസ് പ്രസിഡന്‍റ്), അദ്വൈത് കൃഷ്ണ (സെക്രട്ടറി), ഷെമീര്‍ നജീബ് (ജോയിന്‍റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യയിലെ നിത്യജീവിതത്തിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നെഴുതി വിദേശി; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ്

0
ന്യൂഡൽഹി: വിദേശരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ ദൈനംദിന ജീവിതം കൂടുതൽ അധ്വാനവും സമയവും...

നെഗറ്റീവ് എനർജി മാറ്റാനെന്ന പേരിൽ നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടു; വ്യാജ മോട്ടിവേഷണൽ സ്പീക്കർ പിടിയിൽ

0
പൂണെ: മോട്ടിവേഷണൽ സ്പീക്കറെന്ന വ്യാജേന യുവതിയുമായി പരിചയം സ്ഥാപിച്ച് ന​ഗ്നചിത്രങ്ങൾ കൈക്കലാക്കിയ...

പരിചരിക്കാൻ മടിച്ച് ക്രൂരകൃത്യം; വീൽചെയറിലായ അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

0
ചെന്നൈ: രോഗിയായ അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി 44കാരനായ മകന്‍....

​ജെ.പി.എസ്.സി. പരീക്ഷ റദ്ദാക്കിക്കൊണ്ടുള്ള വിജ്ഞാപനം സ്റ്റേ ചെയ്ത് ഹൈക്കോടതി; ജാര്‍ഖണ്ഡ് സർക്കാരിന് തിരിച്ചടി

0
ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡ് സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയ ജെപിഎസ്‌സി പരീക്ഷകളും നിയമനങ്ങളും സ്റ്റേ...