ഹോളിവുഡ് താരം ലിയനാര്‍ഡോ ഡീകാപ്രിയോയെ അസാമിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ

For full experience, Download our mobile application:
Get it on Google Play

അസാo : ഹോളിവുഡ് താരം ലിയനാര്‍ഡോ ഡീകാപ്രിയോയെ അസാമിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ. ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗത്തെ സംരക്ഷിക്കാനുള്ള അസം സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങളെ നടന്‍ അഭിനന്ദിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി അദ്ദേഹത്തെ കാസിരംഗ ദേശീയോദ്യാനം സന്ദര്‍ശിക്കാന്‍ ക്ഷണിച്ചിരിക്കുന്നത്. അസമിലെ കാസിരംഗ ദേശീയോദ്യാനം ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങളുടെ പേരില്‍ പ്രശസ്തമാണ്. വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളെ സംരക്ഷിക്കുന്ന അസം സര്‍ക്കാരിനെ ലിയനാര്‍ഡോ ഡീകാപ്രിയോ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ അഭിനന്ദിച്ചു. 2022-ല്‍ അവര്‍ തങ്ങളുടെ ലക്ഷ്യം പൂര്‍ത്തീകരിച്ചു, 1977-ന് ശേഷം ഈ പ്രദേശത്ത് കാണ്ടാമൃഗങ്ങളെ വേട്ടയാടിയിട്ടില്ലെന്നും താരം കുറിച്ചു.

‘വന്യജീവികളെ സംരക്ഷിക്കുന്നത് നമ്മുടെ സാംസ്‌കാരിക സത്വത്തിന്റെ ഭാഗമാണ്. നമ്മുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം നിലനിര്‍ത്തുന്നതിനും സംരക്ഷിക്കുന്നതിനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.’ ഡീകാപ്രിയോയ്ക്ക് മറുപടിയായി മുഖ്യമന്ത്രി കുറിച്ചു. അസമിനെക്കുറിച്ചുളള നല്ല വാക്കുകള്‍ക്ക് അദ്ദേഹം നന്ദി പറയുകയും ലോകത്തിലെ തന്നെ ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങളുടെ വലിയൊരു ശതമാനവും വസിക്കുന്ന ദേശീയോദ്യാനം സന്ദര്‍ശിക്കാന്‍ അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു. കാസിരംഗ ദേശീയോദ്യാനം ഏകദേശം 2,200 കാണ്ടാമൃഗങ്ങളുടെ ആവാസ കേന്ദ്രമാണെന്നും ഇത് ലോകത്തിലെ കാണ്ടാമൃഗ ജനസംഖ്യയുടെ മൂന്നിലൊന്ന് വരുമെന്നും അദ്ദേഹം കുറിച്ചിരുന്നു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...