കോളേജ് വിദ്യാർത്ഥിനിയ്ക്ക് നേരെ അശ്ലീല വീഡിയോ പ്രദർശനവും ലൈംഗിക ചേഷ്ടയും ; പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കോളേജ് വിദ്യാർത്ഥിനിയ്ക്ക് നേരെ അശ്ലീല വീഡിയോ പ്രദർശനവും ലൈംഗിക ചേഷ്ടയും കാട്ടിയ കേസിൽ പ്രതി പിടിയിൽ. തമിഴ്നാട് തേനി പുതുപ്പെട്ടി സ്വദേശിയായ വിജയരാജ എം.പി (42) ആണ് കൂടൽ പോലീസിന്‍റെ പിടിയിലായത്. ബസ് സ്റ്റോപ്പിലേക്ക് നടന്നു പോകുകയായിരുന്ന കോളേജ് വിദ്യാർത്ഥിനിയെ വഴി ചോദിക്കാനെന്ന വ്യാജേന തടഞ്ഞുനിർത്തിയ പ്രതി കൈവശമിരുന്ന മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കാണിക്കുകയും തുടർന്ന് ലൈംഗീക ചേഷ്ട കാട്ടിയ ശേഷം വാഹനം ഓടിച്ചുപോകുകയായിരുന്നു. കഴിഞ്ഞമാസം 27-ാം തീയതി രാവിലെ 7.45 മണിയോടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

കേരളത്തിൽ പലസ്ഥലങ്ങളിൽ കച്ചവടത്തിനായി വാഴക്കുല എത്തിച്ച് നൽകുന്ന പ്രതി ഇതിന്‍റെ പണം കളക്ട് ചെയ്ത് തന്‍റെ സ്കോർപ്പിയോ കാറിൽ തിരികെ പോകുന്ന വഴിയാണ് പെൺകുട്ടിയോട് അപമരാദ്യയായി പെരുമാറിയത്. പുനലൂരിലേക്കുളള വഴി ചോദിച്ചാണ് ഇയാൾ വാഹനം നിർത്തിയത്. പിന്നീട് ഫോണിൽ അശ്ലീല വീഡിയോ കാണിക്കുകയായിരുന്നു. വിദ്യാർത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് വ്യാപക അന്വേഷണത്തിനൊടുവിൽ പ്രതിയിലേക്ക് എത്തിച്ചേരുകയായിരുന്നു. കൂടൽ പോലീസ് സബ് ഇൻസ്പെക്ടർ അനിൽകുമാർ, ഡ്രൈവർ എസ്.സി.പി.ഒ ഹരിദാസ്, സി.പി.ഒ ആഷിഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...