കോളേജ് വിദ്യാർത്ഥികൾക്ക് 10 ലക്ഷം വരെ നേടാം ; ആർബിഐ ഒരുക്കുന്നു മെഗാ ക്വിസ് മത്സരം, പങ്കെടുക്കാനുള്ള വഴി ഇതാ

For full experience, Download our mobile application:
Get it on Google Play

റിസർവ് ബാങ്കിൽ നിന്നും സമ്മാനമായി 10 ലക്ഷം രൂപ നേടാം. എങ്ങനെയെന്നല്ലേ… ഈ ക്വിസ് മത്സരത്തിൽ വിജയിച്ചാൽ മതി. ബിരുദതലത്തിലുള്ള കോളേജ് വിദ്യാർത്ഥികൾക്കാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഈ അവസരം നൽകുന്നത്. ആർബിഐയുടെ 90-ാം വാർഷികം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി നടക്കുന്ന ദേശീയതല മത്സരമാണിത്. പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ആയിരിക്കും മത്സരത്തിൽ ഉണ്ടാകുക. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പിന്നീട് ദേശീയ തലത്തിലും മത്സരങ്ങൾ നടക്കും. ഓൺലൈൻ ആയാണ് മത്സരങ്ങൾ നടക്കുക. വിദ്യാർത്ഥികൾക്കിടയിൽ റിസർവ് ബാങ്കിനെക്കുറിച്ചും രാജ്യത്തിൻറെ സമ്പദ്‌വ്യവസ്ഥയെ കുറിച്ചും അവബോധം സൃഷ്ടിക്കാൻ ക്വിസ് സഹായിക്കുമെന്ന് ഇന്നലെ RBI90Quiz എന്ന ഓൺലൈൻ പ്ലാറ്റ്ഫോം ആരംഭിച്ചുകൊണ്ട് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.

ഈ ആർബിഐ 90 ക്വിസ് പ്രോഗ്രാമിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സമ്മാനത്തുക അറിയാം.
ഒന്നാം സമ്മാനം 10 ലക്ഷം രൂപ
രണ്ടാം സമ്മാനം 8 ലക്ഷം രൂപ
മൂന്നാം സമ്മാനം 6 ലക്ഷം രൂപ
——-
ഓരോ മേഖല അനുസരിച്ചുള്ള സമ്മാന തുക
ഒന്നാം സമ്മാനം അഞ്ച് ലക്ഷം രൂപ
രണ്ടാം സമ്മാനം നാല് ലക്ഷം രൂപ
മൂന്നാം സമ്മാനം മൂന്ന് ലക്ഷം രൂപ
——–
സംസ്ഥാനതല ക്വിസ് മത്സരത്തിൽ സമ്മാന തുക
ഒന്നാം സമ്മാനം 2 ലക്ഷം രൂപ
രണ്ടാം സമ്മാനം ഒന്നര ലക്ഷം രൂപ
മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ
ക്വിസിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് https://www.rbi90quiz.in/ ലിങ്കിൽ ക്ലിക്ക് ചെയ്യുക:

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ പേരും ഒ.പി സമയവും : ബോർഡ് പ്രദർശിപ്പിക്കാൻ മന്ത്രി കെ.മുരളീധരന്റെ...

0
തിരുവനന്തപുരം : സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ സേവനങ്ങൾ കൂടുതൽ സുതാര്യവും രോഗീസൗഹൃദവുമാക്കുന്നതിന്റെ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വനിത കമ്മിഷന്‍ സിറ്റിംഗ് : മൂന്ന് പരാതി തീര്‍പ്പാക്കി തിരുവല്ല മാമ്മന്‍ മത്തായി...

ഇൻസ്റ്റഗ്രാം പരസ്യത്തിൽ വീണു; 10 ലക്ഷം രൂപ വായ്പക്ക് അപേക്ഷിച്ച സ്ത്രീക്ക് നഷ്ടമായത് 40...

0
തളിപ്പറമ്പ്: പത്തുലക്ഷം രൂപയുടെ വ്യക്തിഗത വായ്പയ്ക്കായി അപേക്ഷ സമർപ്പിച്ച വീട്ടമ്മയ്ക്ക്...

മഞ്ചേശ്വരത്ത് പട്ടാപ്പകല്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെടിവയ്പ്

0
കാസര്‍കോട്: മിയാപദവ് ബട്ടിപദവില്‍ പട്ടാപ്പകല്‍ വെടിവയ്പ്പ്. കാറിലെത്തിയ സംഘം കട...