പത്തനംതിട്ടയിലേക്ക് വന്നോളൂ – അനുമതിയില്ലാതെ വയലുകളും തണ്ണീര്‍തടങ്ങളും നികത്താം, കെട്ടിടവും പണിയാം – ക്രമപ്പെടുത്തി നല്‍കുകയും ചെയ്യാം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരസഭാ പ്രദേശത്തും തൊട്ടുചേര്‍ന്നു കിടക്കുന്ന മൈലപ്രാ പഞ്ചായത്തിലും അനുമതിയില്ലാതെയുള്ള വയല്‍ നികത്തലും അനധികൃത കെട്ടിടനിര്‍മ്മാണങ്ങളും തകൃതിയായി നടക്കുന്നു. റവന്യു വകുപ്പിലെ ചിലരുടെ ഒത്താശയോടെയാണ് ഈ പണികള്‍ നടക്കുന്നത്. പത്തനംതിട്ട നഗരസഭയിലെയും മൈലപ്രാ പഞ്ചായത്തിലെയും ചില ഉദ്യോഗസ്ഥരാണ് അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് വഴിവിട്ട സഹായങ്ങള്‍ നല്‍കുന്നത്. ആരെങ്കിലും പരാതിയുമായി വന്നാല്‍ ഒരു സ്റ്റോപ് മെമ്മോ നല്‍കി ഇവര്‍ തടിയൂരും. എന്നാല്‍ തങ്ങള്‍ നല്‍കിയ സ്റ്റോപ്പ്‌ മെമ്മോ പ്രകാരം പണികള്‍ നിര്‍ത്തിവെച്ചോയെന്ന് റവന്യു, പഞ്ചായത്ത്, നഗരസഭാ ഉദ്യോഗസ്ഥര്‍ നോക്കാറില്ല.  പരാതി നല്‍കുന്നവരെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അപ്പപ്പോള്‍ തന്നെ ഉദ്യോഗസ്ഥര്‍ ഭൂമാഫിയാക്ക് കൈമാറും. റവന്യു വകുപ്പില്‍ ഭൂമാഫിയാക്ക് ശക്തമായ സ്വാധീനമുണ്ട്. തങ്ങളുടെ ഇംഗിതത്തിനു വഴങ്ങിയില്ലെങ്കില്‍ അവര്‍ക്ക് സ്ഥാനചലനംവരെ  ഉണ്ടാകും.

പത്തനംതിട്ട റിംഗ് റോഡിന്റെ പലഭാഗങ്ങളിലും അനുമതിയില്ലാതെ വയല്‍ നികത്തിയിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ അനധികൃതമായി കെട്ടിടങ്ങളും പണിതിട്ടുണ്ട്.  ഇതെല്ലാം റവന്യു വകുപ്പിലെ ചിലരുടെ അറിവോടെയും ഒത്താശയോടെയുമാണ്. പണി പൂര്‍ത്തിയാക്കിയ കെട്ടിടം നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് ക്രമപ്പെടുത്തി നല്‍കുന്നതും റവന്യു വകുപ്പാണ്. നഗരസഭയോ പഞ്ചായത്തോ കെട്ടിടത്തിന് നമ്പര്‍ നല്‍കുന്നതോടെ എല്ലാ നടപടികളും പൂര്‍ത്തിയാകും. ഇത്തരം അനധികൃത വയല്‍ നികത്തലിനെതിരെയും അനുമതിയില്ലാതെയുള്ള കെട്ടിട നിര്‍മ്മാണത്തിനെതിരെയും അധികമാരും പരാതിയുമായി മുമ്പോട്ട്‌ പോകാറില്ല. ഇതാണ് ഭൂമാഫിയയുടെ ഏറ്റവുംവലിയ നേട്ടവും. എന്നാല്‍ ആരെങ്കിലും കേസുമായി കോടതിയിലേക്ക് നീങ്ങിയാല്‍ എറണാകുളം മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങള്‍ക്കുണ്ടായ അതെ നടപടികള്‍ ഇവിടെയും ആവര്‍ത്തിക്കും. അനധികൃത നിര്‍മ്മാണത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരും കുടുങ്ങും.

പത്തനംതിട്ട നഗരസഭാ പരിധിയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വയല്‍ /പാടങ്ങള്‍ എന്നിവിടങ്ങളിലോ മണ്ണിട്ട്‌ നികത്തിയ മറ്റു സ്ഥലങ്ങളിലോ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്ന് പത്തനംതിട്ട നഗരസഭയില്‍ നിന്ന് 2022 ഓഗസ്റ്റ് 16 ന് നല്‍കിയ വിവരാവകാശ രേഖയില്‍ പറയുന്നു. എന്നാല്‍ നഗരത്തിന്റെ പല ഭാഗങ്ങളിലും പ്രത്യേകിച്ച് റിംഗ് റോഡുകളുടെ വശങ്ങളില്‍ ഈ കാലയളവില്‍ നിരവധി കെട്ടിടങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. വയലുകള്‍ മണ്ണിട്ട്‌ നികത്തിയിട്ടുമുണ്ട്. പത്തനംതിട്ട നഗരസഭാ കൌണ്‍സിലില്‍ ഇത് സംബന്ധിച്ച് വാഗ്വാദങ്ങളും കയ്യാങ്കളിയും വരെ നടന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഭരണപക്ഷവും പ്രതിപക്ഷവും ഇക്കാര്യത്തില്‍ നിശബ്ദരാണ്. നഗരസഭാ കൌണ്‍സിലില്‍ ഇനിയും ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടെന്നും ഭരണ -പ്രതിപക്ഷ കക്ഷികള്‍ രഹസ്യ തീരുമാനം എടുത്തിട്ടുണ്ട്. >>> തുടരും.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതകം : കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ...

നീലപ്പടയെ നയിക്കാൻ ഇനി മിശിഹ ഇല്ല ; അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച്...

0
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് അർജന്റീനിയൻ ഇതിഹാസം ലിയോണൽ മെസി....

യന്ത്രത്തകരാർ : എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം കൊച്ചിയിൽ അടിയന്തരമായി തിരിച്ചിറക്കി

0
നെടുമ്പാശ്ശേരി : കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം യന്ത്രത്തകരാറിനെ തുടർന്ന്...

കേന്ദ്രത്തിനെതിരായ സിപിഐയുടെ ‘ബദലാവ് സരൂരി’ മാർച്ച് ഇന്ന്

0
ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ സിപിഐ നടത്തുന്ന ബദലാവ് സരൂരി മാർച്ച് ഇന്ന്....