ചെ​ഗു​വേ​ര​യെ വെ​ടി​വ​ച്ചു​കൊ​ന്ന മു​ന്‍ ബൊ​ളീ​വി​യ​ന്‍ ക​മാ​ന്‍​ഡ​ര്‍ മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

ബൊ​ളീ​വി​യ : ക​മ്യൂ​ണി​സ്റ്റ് വി​പ്ല​കാ​രി ചെഗു​വേ​ര​യെ വെ​ടി​വ​ച്ചു​കൊ​ന്ന മു​ന്‍ ബൊ​ളീ​വി​യ​ന്‍ ക​മാ​ന്‍​ഡ​ര്‍ മ​രി​യോ ടെ​റാ​ന്‍ സ​ലാ​സ​ര്‍ (80) മ​രി​ച്ചു. വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ സു​ഖ​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു മ​ര​ണം. കി​ഴ​ക്ക​ന്‍ ന​ഗ​ര​മാ​യ സാ​ന്താ​ക്രൂ​സ് ഡി​ലാസി​യ​റ​യി​ലെ സൈ​നി​ക ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ര​ണ്ട് ക്യൂ​ബ​ന്‍-​അ​മേ​രി​ക്ക​ന്‍ സി​ഐ​എ ഏ​ജ​ന്‍റു​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ബൊ​ളീ​വി​യ​ന്‍ സൈ​ന്യം 1967 ഒ​ക്ടോ​ബ​ര്‍ എ​ട്ടി​നാ​ണ് ചെ​യെ പി​ടി​കൂ​ടി​യ​ത്. ഏ​റ്റു​മു​ട്ട​ലി​ല്‍ പ​രി​ക്കേ​റ്റ ചെ​യെ ലാഹി​ഗു​വേ​ര ഗ്രാ​മ​ത്തി​ലെ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട സ്കൂ​ളി​ല്‍ കൊ​ണ്ടു​വ​ന്നു, അ​വി​ടെ അ​ദ്ദേ​ഹം രാ​ത്രി ക​ഴി​ച്ചു. ക​മ്മ്യൂ​ണി​സ്റ്റ് വി​രു​ദ്ധ​നാ​യ അ​ന്ന​ത്തെ ബൊ​ളി​വീ​യ​ന്‍ പ്ര​സി​ഡ​ന്റ് റെ​നെ ബാ​രി​യ​ന്‍റോ​സി​ന്റെ ഉ​ത്ത​ര​വ് പ്ര​കാ​രം ടെ​റാ​ന്‍ ചെ​യെ വെ​ടി​വ​ച്ചു​കൊ​ന്നു.

ത​ന്റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മോ​ശം നി​മി​ഷ​മാ​യി​രു​ന്നു അ​തെ​ന്ന് ടെ​റാ​ന്‍ പി​ന്നീ​ട് പ​റ​ഞ്ഞി​രു​ന്നു. ആ ​നി​മി​ഷം ചെ​യെ വ​ലി​യ മ​നു​ഷ്യ​നാ​യി തോ​ന്നി. അ​ദ്ദേ​ഹ​ത്തി​ന്റെ ക​ണ്ണു​ക​ള്‍ തീ​വ്ര​മാ​യി തി​ള​ങ്ങു​ന്നു​ണ്ടാ​യി​രു​ന്നു – ടെ​റാ​ന്‍ ഓ​ര്‍​ത്തു. ത​ന്നെ കൊ​ല്ലാ​നാ​ണ് ടെ​റാ​ന്‍ വ​ന്നി​ട്ടു​ള​ള​തെ​ന്ന് ചെ​യ്ക്ക് മ​ന​സി​ലാ​യി​രു​ന്നു. “നി​ങ്ങ​ള്‍ ഇ​പ്പോ​ള്‍ വ​ന്നി​രി​ക്കു​ന്ന​ത് എ​ന്നെ കൊ​ല്ലാ​നാ​ണ് എ​ന്നെ​നി​ക്ക​റി​യാം. വെ​ടി​വെ​ച്ചോ​ളൂ, ഭീ​രൂ… നി​ങ്ങ​ള്‍ വെ​റു​മൊ​രു മ​നു​ഷ്യ​നെ മാ​ത്ര​മാ​ണ് കൊ​ല്ലാ​ന്‍ പോ​കു​ന്ന​ത്…’ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ടെ​റാ​ന്റെ തോ​ക്കി​ല്‍ നി​ന്നു​തി​ര്‍​ന്ന വെ​ടി​യു​ണ്ട​ക​ള്‍ ചെ​യു​ടെ കൈ​യി​ലും, കാ​ലി​ലും, ക​ഴു​ത്തി​ലും തു​ള​ച്ചു​കേ​റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചി – ദുബായ് കപ്പൽ പ്രവാസികൾക്ക് ഗുണം , 200കിലോ ലഗേജ് ഫ്രീ

0
തിരുവനന്തപുരം: കേരളത്തെ തുറമുഖ നഗരമാക്കുന്ന 'മിഷൻ സമുദ്രയ്ക്ക് തുടക്കം. കേരളത്തിലെ...

അടുക്കളകളിൽ പാറ്റയും ഈച്ചയും ; മുംബൈയിൽ മക്ഡൊണാൾഡ് അടക്കമുള്ള ഔട്ട്ലെറ്റുകൾക്ക് നേരെ നടപടി

0
മുംബൈ: അപ്രതീക്ഷിത പരിശോധനകള്‍ക്ക് പിന്നാലെ മുംബൈയിലെ പ്രമുഖ ഭക്ഷണ സ്ഥാപനങ്ങളുടെ ഫുഡ്...

രാജ്യസ്നേഹം കടമയായി ഏറ്റെടുക്കണം : കെ.റ്റി മുഹമ്മദ്കുട്ടി ഹസ്രത്ത്

0
തിരുവനന്തപുരം: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള വർക്കല ജാമിഅഃ മന്നാനിയ്യാ...

പെൻഷൻ അർഹതാ മാനദണ്ഡങ്ങളിൽ ഇളവുമായി കർണാടക; വാർഷിക വരുമാന പരിധി 1.20 ലക്ഷമാക്കി ഉയർത്തി

0
ബെംഗളൂരു: കർണാടകയിലെ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികൾക്കുള്ള വാർഷിക വരുമാന പരിധി...