പോക്സോ നിയമം മറയാക്കി വ്യാജപരാതികൾ നൽകുന്നവർക്കെതിരെ നടപടിയെടുക്കും ; ഉത്തരവിറക്കി ബാലാവകാശ കമ്മീഷൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ബാലാവകാശ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ ഉത്തരവിറക്കി ബാലാവകാശ കമ്മീഷന്‍. പോക്‌സോ നിയമം മറയാക്കി വ്യാജപരാതികള്‍ നല്‍കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. ക്രിമിനല്‍ സ്വഭാവം ഉള്ള കുട്ടികളെ നേര്‍വഴിക്ക് നടത്താന്‍ പ്രത്യേക പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്നും ഉത്തരവില്‍ പറയുന്നു.ബാലനീതി നിയമത്തിന്റെ ആനുകൂല്യത്തില്‍ കുട്ടികള്‍ ചെയ്യുന്ന പല കുറ്റകൃത്യങ്ങളും അവഗണിക്കപ്പെടുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ ഉത്തരവിറക്കിയത്.

ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ക്ക് ബാലനീതി നിയമപ്രകാരം ശിക്ഷ ഉറപ്പാക്കണം. പോക്‌സോ നിയമമടക്കമുള്ള ബാലാവകാശ സംരക്ഷണ നിയമങ്ങള്‍ വളച്ചൊടിച്ച് ദുരുപയോഗം ചെയ്യുന്നതായും കമ്മീഷന്‍ വിലയിരുത്തി. ഇത് പ്രകാരം ബാലനീതി നിയമത്തിന്റെ പേരില്‍ വ്യാജ പരാതി നല്‍കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...