കെ.എം ഷാജിക്കെതിരെ വർഗീയ അധിക്ഷേപം : സിവിൽ പോലീസ് ഓഫീസർക്ക് സസ്‌പെൻഷൻ

For full experience, Download our mobile application:
Get it on Google Play

കാസർഗോഡ് : മുൻ എം.എൽ.എ കെ.എം ഷാജിയെ വർഗീയവാദിയെന്ന് അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സുജിത്തിനെതിരെയാണ് ജില്ലാ പോലീസ് മേധാവി നടപടിയെടുത്തത്. കാസർഗോഡ് ജില്ലയിലെ ‘പോലീസ് ഫ്രണ്ട്സ്’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലായിരുന്നു സുജിത്തിന്റെ വിവാദ പരാമർശം. മുഖ്യമന്ത്രി പിണറായി വിജയന്റെ സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് സുജിത്ത് അധിക്ഷേപം നടത്തിയത്.

“ഉറക്കത്തിൽ പോലും മതം മാത്രം പറയുന്ന കെ.എം ഷാജിക്ക് പിണറായി വിജയന്റെ മുന്നിൽ നിവർന്നു നിൽക്കാൻ മുട്ടുവിറയ്ക്കും” എന്നായിരുന്നു പോസ്റ്റിലെ ഉള്ളടക്കം. ഇത്തരമൊരു പരാമർശം വലിയ രീതിയിലുള്ള വർഗീയ പ്രചാരണമാണെന്ന് ചൂണ്ടിക്കാട്ടി പരാതി ഉയർന്നതിനെ തുടർന്ന് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു. സ്പെഷ്യൽ ബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പോലീസ് മേധാവി സുജിത്തിനെ സസ്‌പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുകെ വ്യോമഗതാഗത പ്രതിസന്ധി : ഇന്ത്യയിലേക്കുള്ള എയർ ഇന്ത്യ സർവീസുകൾ അനിശ്ചിതത്വത്തിൽ ; യാത്രക്കാർക്ക്...

0
ലണ്ടൻ : ബ്രിട്ടനിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ (എൻ.എ.ടി.എസ്.) സാങ്കേതിക...

സൗദി അറേബ്യയിലെ ഹൂതി ആക്രമണം : അപലപിച്ച് ഗൾഫ് – അറബ് രാജ്യങ്ങൾ

0
റിയാദ് : സൗദി അറേബ്യയിലെ തെക്കൻ പ്രവിശ്യകൾക്ക് നേരെ ഹൂതികൾ നടത്തിയ...

മാസപ്പടി കേസ് ; പിണറായിയെ വേട്ടയാടാനാണ് ശ്രമമെങ്കിൽ ജനകീയ പ്രതിഷേധം ഉയരുമെന്ന് എം വി...

0
കണ്ണൂർ: മാസപ്പടി കേസില്‍ പിണറായി വിജയനെ വേട്ടയാടാനാണ് ശ്രമമെങ്കിൽ ജനകീയ പ്രതിഷേധം ഉയരുമെന്ന്...

ചിറയിൻകീഴിലെ കയ്യാങ്കളി : മണ്ഡലത്തിൽ സജീവമാകാൻ രമ്യ ഹരിദാസ്

0
ചിറയിൻകീഴ് : ചിറയിൻകീഴിലെ കോൺഗ്രസ് പ്രവർത്തകരുടെ കയ്യാങ്കളി വിവാദത്തിനിടെ മണ്ഡലത്തിൽ സജീവമാകാൻ...