സർക്കാർ നീക്കം ഫലം കണ്ടില്ല ; സമരം അവസാനിപ്പിക്കില്ലെന്ന് ഗവേഷക

For full experience, Download our mobile application:
Get it on Google Play

കോട്ടയം : എം.ജി.സര്‍വകലാശാലയില്‍ അധ്യാപകനെ നീക്കി ഗവേഷകയുടെ സമരത്തില്‍ സമവായം കണ്ടെത്താനുള്ള സര്‍ക്കാര്‍ നീക്കം പരാജയപ്പെട്ടു. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശപ്രകാരം നാനോ സെന്റര്‍ ഡയറക്ടര്‍ നന്ദകുമാര്‍ കളരിക്കലിനെ സ്ഥാനത്തു നിന്ന് നീക്കിയെങ്കിലും സമരം അവസാനിപ്പിക്കില്ലെന്ന് ഗവേഷക വ്യക്തമാക്കി. നന്ദകുമാറിനെ പിരിച്ചുവിടണമെന്നും സാബു തോമസിനെ വൈസ് ചാന്‍സലര്‍ സ്ഥാനത്തു നിന്ന് നീക്കണമെന്നുമാണ് പുതിയ ആവശ്യങ്ങള്‍.

രാവിലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗമാണ് നാനോ സെന്ററിന്റെ ചുമതല വൈസ് ചാന്‍സലര്‍ സാബു തോമസിന് കൈമാറിയത്. ഗവേഷകയുടെ പരാതികള്‍ പരിശോധിക്കാന്‍ നാലംഗ സമിതിയെയും ഗവേഷകയുടെ പഠനപുരോഗതി അവലോകനം ചെയ്യാന്‍ അധ്യാപകരുടെ ആറംഗ സംഘത്തെയും സിന്‍ഡിക്കേറ്റ് നിയോഗിച്ചു.

ഈ തീരുമാനങ്ങള്‍ ഒന്നും അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഗവേഷക. സമരവും അവസാനിപ്പിക്കില്ല. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് നാനോ സെന്റര്‍ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് നന്ദകുമാര്‍ കളരിക്കലിനെ മാറ്റിയത്. വിഷയം നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിക്കാനിരിക്കെയായിരുന്നു മന്ത്രിയുടെ ഇടപെടല്‍. ഇതിനിടെ വൈസ് ചാന്‍സലര്‍ സാബു തോമസ് ഗവര്‍ണറെ നേരിട്ടുകണ്ട് സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം : കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

0
തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട്...

ഇന്ത്യ-ബ്രസീൽ മത്സരം ബഹിഷ്കരിക്കാൻ ആഹ്വാനം ; ഗ്രൗണ്ടുകൾ നിർമിക്കൂവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ്...

0
ന്യൂഡൽഹി : ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദഫുട്‌ബോൾ മത്സരം ബഹിഷ്‌കരിക്കണമെന്ന് മുൻ...

മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു : 24...

0
കോഴഞ്ചേരി : മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി...

തൃശൂരിൽ ലോറിയിൽ നിന്നും ഇരുമ്പ് കമ്പികൾ തെറിച്ചുവീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
തൃശൂര്‍: തൃശൂർ കുട്ടനെല്ലൂരിൽ ലോറിയിൽ നിന്നും ഇരുമ്പ് കമ്പികൾ തെറിച്ചുവീണ് ബൈക്ക്...