വർഗീയ സംഘർഷം ; ബിഹാറിലെ ബഗാഹയിൽ ഇന്റർനെറ്റ് നിരോധിച്ചു

For full experience, Download our mobile application:
Get it on Google Play

പട്‌ന: ബീഹാറിലെ ബഗാഹ നഗരത്തിൽ ഇരുസമുദായങ്ങൾ തമ്മിലുള്ള വർഗീയ സംഘർഷത്തെ തുടർന്ന് ഇൻറർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മുതൽ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുവരെയാണ് സംസ്ഥാന ആഭ്യന്തര മന്ത്രാലയം ഇന്റർനെറ്റ് നിരോധിച്ചത്. ബിഹാറിലെ മോത്തിഹാരിയിൽ മഹാവീരി മാർച്ചിനിടെയുണ്ടായ അക്രമം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പ്രദേശത്തെ സമാധാനാന്തരീക്ഷം തകർക്കാൻ പ്രകോപനപരമായ സന്ദേശങ്ങളും വീഡിയോകളും കൈമാറാൻ സാമൂഹിക വിരുദ്ധർ ഇന്റർനെറ്റ് ഉപയോഗിക്കുമെന്ന് ആശങ്കയുണ്ടെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു.

ഇന്ത്യൻ ടെലിഗ്രാഫ് ആക്ട് 1885 പ്രകാരമാണ് ടെലികോം സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു. തിങ്കളാഴ്ച ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 12 ഓളം പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവർ ബഗഹയിലെ സബ് ഡിവിഷണൽ ആശുപത്രിയിൽ ചികിത്സയിലാണ്. ബഗാഹയെ കൂടാതെ, കിഴക്കൻ ചമ്പാരൻ ജില്ലയിലെ മെഹ്‌സി, കല്യാൺപൂർ ഗ്രാമങ്ങളിലും ഏറ്റുമുട്ടലുകൾ നടന്നിരുന്നു. ജില്ലാ മജിസ്‌ട്രേറ്റിന്റെയും ബഗാഹ എസ്‌.പിയുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ​പോലീസ് സംഘം പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതകളിൽ ഉണ്ടാകുന്ന അപകടങ്ങളിൽ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തികുവനന്തപുരം: നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതകളിൽ ഉണ്ടാകുന്ന അപകടങ്ങളിൽ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി വി...

പത്തനംതിട്ടയില്‍ വയോജന കമ്മീഷന്‍ സിറ്റിംഗ് നടത്തി

0
പത്തനംതിട്ട : സംസ്ഥാന വയോജന കമ്മീഷന്‍റെ ജില്ലാതല സിറ്റിംഗ് പത്തനംതിട്ട കളക്ടറേറ്റ്...

വിജയ് മന്ത്രിസഭയിൽ ചേരണമെന്ന അഭ്യർത്ഥന വീണ്ടും തള്ളി ഇടതുപാർട്ടികൾ

0
ചെന്നൈ: വിജയ് മന്ത്രിസഭയിൽ ചേരണമെന്ന അഭ്യർത്ഥന വീണ്ടും തള്ളി ഇടതുപാർട്ടികൾ. മന്ത്രിസഭയ്ക്ക്...

കോന്നിയില്‍ മദര്‍ തെരേസ ദിനാചരണം നടന്നു

0
കോന്നി : സാമൂഹിക നീതി വകുപ്പ്, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ്, ഓര്‍ഫനേജ്...