കോന്നി : സി പി ഐ വള്ളിക്കോട് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ വള്ളിക്കോട്, കൈപ്പട്ടൂർ എന്നിടങ്ങളിൽ പ്രവർത്തിച്ചുവരുന്ന സമൂഹ അടുക്കളയിലേക്ക് ഭക്ഷ്യ വസ്തുക്കൾ കൈമാറി. അരി, പച്ചക്കറി, പലവ്യഞ്ജനങ്ങൾ എന്നിവ അടങ്ങിയ ഭക്ഷ്യ വസ്തുക്കൾ സി പി ഐ വള്ളിക്കോട് ലോക്കൽ കമ്മറ്റി സെക്രട്ടറി ജോൺ മാങ്കൂട്ടത്തിൽ വള്ളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ലിസിമോൾ ജോസഫിന് കൈമാറി. ലോക്കൽ കമ്മറ്റിയംഗങ്ങളായ തോമസ് വർഗീസ്, കെ എ വിജയൻ, പ്രകാശ്, എ ഐ വൈ എഫ് വള്ളിക്കോട് പഞ്ചായത്ത് സെക്രട്ടറി എസ് സജിത് കുമാർ എന്നിവർ നേതൃത്വം നൽകി.
സമൂഹ അടുക്കളയിലേക്ക് ഭക്ഷ്യ വസ്തുക്കൾ കൈമാറി
RECENT NEWS
Advertisment