ആരും പട്ടിണി കിടക്കരുത് വരുന്നു വീണ്ടും സമൂഹ അടുക്കള

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ വീണ്ടും സമൂഹ അടുക്കള തുടങ്ങാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിക്കാന്‍ ജില്ലാ ചുമതലയുള്ള മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കോവിഡിന്റെ മൂന്നാം തരംഗം പ്രതീക്ഷിച്ചതിലും നേരത്തെ പീക്കിലെത്തുന്നതായി മന്ത്രിസഭായോഗം വിലയിരുത്തി. ഒരു കുടുംബത്തിലെ മുഴുവന്‍ പേര്‍ക്കും രോഗം വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ആരും പട്ടിണി കിടക്കാതിരിക്കാന്‍ സമൂഹ അടുക്കള തുടങ്ങാനുള്ള തീരുമാനം. പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചു കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സജീവമാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബജറ്റിൻമേലുള്ള ചര്‍ച്ച ഇന്നും നിയമസഭയിൽ തുടരും ; പിഎം ശ്രീ വിഷയം ഉന്നയിക്കാൻ പ്രതിപക്ഷം

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ അവതരിപ്പിച്ച ബജറ്റിൻ മേലുള്ള പൊതു ചർച്ച...

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ; യെല്ലോ അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്...

ഇറാനുമായുള്ള ചർച്ചകൾക്ക് ശേഷം സ്വിറ്റ്സർലൻഡിൽനിന്ന് മടങ്ങി ജെ ഡി വാൻസ്

0
ബർഗൻസ്റ്റോക്ക്: പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാനായി ഒപ്പുവെച്ച 14 ഇന ധാരണാപത്രവുമായി ബന്ധപ്പെട്ട്...