അകാരണമായി തീവണ്ടി വൈകിയാൽ നഷ്ടപരിഹാരം നൽകണം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : അകാരണമായി തീവണ്ടി വൈകിയാൽ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാൻ റെയിൽവേക്ക്‌ ബാധ്യതയുണ്ടെന്ന് സുപ്രീംകോടതി. തീവണ്ടി വൈകിയതുകൊണ്ട് വിമാനയാത്ര മുടങ്ങി നഷ്ടമുണ്ടായ യാത്രക്കാരന് 35,000 രൂപ നഷ്ടപരിഹാരം നൽകാനുള്ള ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ ഉത്തരവ് ശരിവെച്ചുകൊണ്ടാണ് നടപടി. രാജസ്ഥാനിലെ അജ്മേറിൽനിന്ന് ജമ്മുവിലേക്കുള്ള തീവണ്ടി നാലുമണിക്കൂർ വൈകിയതുസംബന്ധിച്ച കേസാണ് സുപ്രീംകോടതി പരിഗണിച്ചത്.

തീവണ്ടി വൈകിയെത്തിയതിന്റെ കാരണം വിശദീകരിക്കാൻ റെയിൽവേക്ക്‌ സാധിച്ചില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. തങ്ങളുടെ പരിധിയിൽവരുന്ന കാരണങ്ങൾകൊണ്ടല്ല വൈകിയതെന്ന് സ്ഥാപിക്കാൻ റെയിൽവേക്ക്‌ സാധിച്ചില്ല. അധികൃതരുടെ കാരുണ്യത്തിന്മേലാകരുത് യാത്രക്കാർ. ആരെങ്കിലും ഉത്തരവാദിത്വം ഏറ്റെടുത്തേപറ്റൂവെന്നും കോടതി പറഞ്ഞു.

തീവണ്ടി വൈകുന്നത് സേവനത്തിന്റെ പോരായ്മയായി കരുതാനാവില്ലെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യാ ഭാട്ടി വാദിച്ചു. ഇതിന് ഒട്ടേറെ കാരണങ്ങളുണ്ടാകാം. വൈകിയാൽ നഷ്ടപരിഹാരം നൽകണമെന്ന് ഇന്ത്യൻ റെയിൽവേ കോൺഫറൻസ് അസോസിയേഷൻ കോച്ചിങ് താരിഫിന്റെ 114, 115 ചട്ടങ്ങളിൽ പറയുന്നില്ലെന്നും അവർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...